Rahul Gandhi

നയതന്ത്രത്തെ കുറിച്ച് മോദിയെ പഠിപ്പിക്കണം; ജയശങ്കറിനോട് രാഹുല്‍ ഗാന്ധി

India

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. പ്രധാനമന്ത്രിയെ സംരക്ഷിച്ചതിന് ജയശങ്കറിന് നന്ദിപറയുന്നതായാണ് രാഹുലിന്റെ ട്വീറ്റ്.

 


 

‘മോദിയുടെ ട്രംപ് സ്തുതി ഡെമോക്രാറ്റുകളുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ നിങ്ങളുടെ ഇടപെടലിലൂടെ ഇത് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുകയാണ്. നിങ്ങള്‍ ഈ സ്ഥാനത്ത് ഇരിക്കുമ്പോള്‍ നയതന്ത്രത്തെ കുറിച്ച് മോദിയെ പഠിപ്പിക്കണം’ എന്നാണ് രാഹുല്‍ കുറിച്ചത്.

ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഹൗഡി മോദി പരിപാടിയില്‍ അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍ (വീണ്ടും ട്രംപ് സര്‍ക്കാര്‍) എന്ന മുദ്രാവാക്യം മുഴക്കിയാണ് മോദി ട്രംപിനെ വേദിയിലേക്ക് ക്ഷണിച്ചിരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇന്ത്യയില്‍ ഉയര്‍ന്നത്.

കാലങ്ങളായി ഇന്ത്യ പിന്തുടരുന്ന വിദേശനയത്തിന്റെ ലംഘനമാണ് പ്രധാനമന്ത്രി മോദി ഹൂസ്റ്റണ്‍ വേദിയില്‍ നടത്തിയതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ മോദി ട്രംപിനെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി ജയശങ്കര്‍ എത്തുകയായിരുന്നു.