തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ വെടിയേറ്റ് മരിച്ചു

Top Stories

 

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയും 37-കാരനുമായ സത്യജിത്ത് ബിശ്വാസ് വെടിയേറ്റ് മരിച്ചു. കൊല്‍ക്കത്തയില്‍നിന്നും 122 കിലോമീറ്റര്‍ അകലെ നാദിയ ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധിയാണു സത്യജിത്ത് ബിശ്വാസ്.
ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ജല്‍പയ്ഗുരി ജില്ലയിലെ ഫുല്‍ഭാരിയില്‍ സരസ്വതി പൂജ ആഘോഷങ്ങളില്‍ പങ്കെടുക്കവേയായിരുന്നു അജ്ഞാതരായവര്‍ സത്യജിത്തിനു നേരേ വെടിയുതിര്‍ത്തതെന്നു പൊലീസ് പറഞ്ഞു.
സത്യജിത്തിനു വെടിയേല്‍ക്കുമ്പോള്‍ സമീപം സംസ്ഥാന മന്ത്രി രത്‌ന ഘോഷ്, തൃണമൂല്‍ ജില്ലാ പ്രസിഡന്റ് ഗൗരിശങ്കര്‍ ദത്ത തുടങ്ങിയവരുമുണ്ടായിരുന്നു.