ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യം ഏത് ?

Top Stories World

 

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യം ഏതെന്ന് അറിയുമോ ? ഏറ്റവും പുതിയ World Happiness Report -2018 പ്രകാരം ഫിന്‍ലാന്‍ഡാണ്.
മുന്‍ വര്‍ഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്നു നോര്‍വേ, ഇക്കുറി രണ്ടാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ടു. നോര്‍വേയ്ക്കു പിന്നിലായി ഡെന്‍മാര്‍ക്ക്, ഐസ്‌ലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളുമുണ്ട്.
Sustainable Development Solutions Network for the United Nations ആണ് World Happiness Report -2018 ഈ മാസം 14-നു പുറത്തുവിട്ടത്. മാര്‍ച്ച് 20-നാണ് World Happiness Day. ക്ഷേമത്തിനു പിന്തുണ നല്‍കുന്ന ആറ് പ്രധാന കാര്യങ്ങളായ വരുമാനം, സ്വാതന്ത്ര്യം, വിശ്വാസം, ആരോഗ്യമുള്ള ജീവിതം, സാമൂഹിക പിന്തുണ, ഉദാരത തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങള്‍ക്ക് റാങ്ക് നിര്‍ണയിക്കുന്നത്.