Semifinal worldcup

ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഇന്ന് തുടരും; ഇന്നും മഴ കളി തടസപ്പെടുത്തിയാലോ ?

Top Stories

 

മാഞ്ചെസ്റ്റര്‍: ഇന്നലെ മഴ മുടക്കിയ ഇന്ത്യ-ന്യൂസിലന്‍ഡ് സെമി മത്സരം റിസര്‍വ് ദിനമായ ഇന്ന് തുടരും. ഇന്നലെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് 46.1 ഓവറില്‍ അഞ്ചിന് 211 റണ്‍സെടുത്തു നില്‍ക്കവേയായിരുന്നു മഴ പെയ്തതും കളി തടസപ്പെട്ടതും. മഴ തോരാതെ വന്നതോടെ മത്സരം പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. അതോടെ റിസര്‍വ് ദിനത്തിലേക്ക് കളി നീളുകയായിരുന്നു.
റിസര്‍വ് ദിനമായ ഇന്നും മത്സരം പൂര്‍ത്തിയാക്കാനാകാത്ത സാഹചര്യം വന്നാല്‍ ഇന്ത്യ ഫൈനലിലേക്ക് പ്രവേശിക്കാനാണു സാധ്യത. കാരണം റൗണ്ട് റോബിന്‍ ഘട്ടത്തില്‍ 15 പോയ്ന്റുകളുമായി ഇന്ത്യ ഒന്നാമതെത്തിയിരുന്നു. ന്യൂസിലാന്‍ഡിന് 11 പോയ്ന്റുകള്‍ മാത്രമാണുണ്ടായിരുന്നത്.