വാദ്രയെ 9 മണിക്കൂര്‍ ചോദ്യം ചെയ്തു

Uncategorized

 

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടു റോബര്‍ട്ട് വാധ്രയെ ശനിയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തു. ശനിയാഴ്ച രാവിലെ 10.45 ഓടെയാണു സെന്‍ട്രല്‍ ഡല്‍ഹിയിലെ ജാംനഗര്‍ ഹൗസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസില്‍ വാധ്ര എത്തിച്ചേര്‍ന്നത്. രാത്രി 8.30-ാടെയാണു ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയത്.
തിങ്കളാഴ്ചയും ചോദ്യം ചെയ്യല്‍ തുടരും.
ലണ്ടനില്‍ വാധ്രയുടെ ഉടമസ്ഥതയിലുള്ള 12 മില്യന്‍ പൗണ്ട് വില വരുന്ന ആസ്തികളെ കുറിച്ചായിരുന്നു ഇന്നു ചോദ്യം ചെയ്തതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രധാനികളായ സഞ്ജയ് ഭണ്ഡാരി, അദ്ദേഹത്തിന്റെ ബന്ധു, മറ്റ് രണ്ട് പേര്‍ എന്നിവരെ കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ വാധ്രയോടു ചോദിച്ചു.