Urmila Matondkar

കത്ത് ചോര്‍ന്നത് ദൗര്‍ഭാഗ്യകരമെന്ന് ഊര്‍മിള

Top Stories

മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചു കൊണ്ടു പാര്‍ട്ടി അധ്യക്ഷന് എഴുതിയ കത്ത് പുറത്തായ സംഭവത്തെ ഊര്‍മിള ദൗര്‍ഭാഗ്യകരമെന്നു വിശേഷിപ്പിച്ചു. മേയ് മാസം 16നാണ് ഊര്‍മിള മഹാരാഷ്ട്ര കോണ്‍ഗ്രസ് ഘടകം അധ്യക്ഷനായ മിലിന്ദ് ദിയോറയ്ക്ക് അഭിസംബോധന ചെയ്ത് കത്തെഴുതിയത്. ഈ കത്തില്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് ഘടകത്തിലെ മുതിര്‍ന്ന നേതാവും മുന്‍ മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റുമായ സഞ്ജയ് നിരുപത്തിന്റെ ഏറ്റവുമടുത്ത സഹപ്രവര്‍ത്തകരായ സന്ദേശ് കോണ്‍വില്‍ക്കറെയും ഭൂഷന്‍ പട്ടേലിനേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ കത്താണ് പുറത്തായത്.
അതേസമയം കത്ത് പുറത്തുവിട്ടത് ദിയോറയാണെന്നു പരോക്ഷ സൂചന നല്‍കുന്ന വിധത്തില്‍ സഞ്ജയ് നിരുപം ട്വീറ്റ് ചെയ്യുകയുണ്ടായി. പാര്‍ട്ടിയെ ദേശീയ തലത്തില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന യുവനേതാവാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥിയുടെ പരാതി അടങ്ങിയ കത്ത് പുറത്തുവിട്ടതെന്നു സഞ്ജയ് ട്വീറ്റ് ചെയ്തു.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് സീറ്റില്‍നിന്നും മത്സരിച്ചു പരാജയപ്പെട്ടിരുന്നു ബോളിവുഡ് നടി കൂടിയായ ഊര്‍മിള മണ്ഡോത്കര്‍. ബിജെപിയുടെ ഗോപാല്‍ ഷെട്ടിയോട് വെറും നാല് ലക്ഷം വോട്ടിനായിരുന്നു ഊര്‍മിള പരാജയപ്പെട്ടത്.