lady polling officers

ഇന്റര്‍നെറ്റ് കീഴടക്കിയ രണ്ട് പോളിംഗ് ഓഫീസര്‍മാര്‍

Top Stories

 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലക്നൗവിലുള്ള നഗ്രാമില്‍ ഈ മാസം ആറിന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ഓഫീസറായെത്തിയ റീന ദ്വിവേദിയാണിപ്പോള്‍ ഇന്റര്‍നെറ്റിലെ താരം. ഇവര്‍ മേയ് അഞ്ചാം തീയതി പോളിംഗ് സ്റ്റേഷനിലേക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായി കടന്നുവരുന്ന ഫോട്ടോ ഒരു മാധ്യമപ്രവര്‍ത്തകന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇതേ തുടര്‍ന്നാണ് ഇന്റര്‍നെറ്റില്‍ യുപി പൊതുമരാമത്ത് വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായ റീന ദ്വിവേദി ചര്‍ച്ചയായത്. സുന്ദരിയാണു പോളിംഗ് ഓഫീസറെന്നും ഇവര്‍ക്ക് ഡ്യൂട്ടിയുള്ള പോളിംഗ് ബുത്തില്‍ വോട്ടിംഗ് 100 ശതമാനമായിരിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പലരും കുറിപ്പിട്ടു. പക്ഷേ, അതുണ്ടായില്ല. പകരം, 70 ശതമാനമായിരുന്നു പോളിംഗ് ശതമാനം. 32-കാരിയായ റീന ദ്വിവേദി വിവാഹിതയും ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ അമ്മയുമാണ്. 2013-ലാണ് പൊതുമരാമത്ത് വകുപ്പില്‍ റീന ജോലിയില്‍ പ്രവേശിച്ചത്. 2014-ലും 2017-ലും റീനയ്ക്കു തെരഞ്ഞെടുപ്പ് ജോലി ചെയ്യേണ്ടി വന്നിരുന്നു. റീനയുടെ ഭര്‍ത്താവിന്റെ പേര് സഞ്ജയ് എന്നാണ്. ദിയോറിയ സ്വദേശിയാണ് റീന. ഭോജ്പുരി സിനിമയില്‍ അഭിനയിക്കാന്‍ നിരവധി ഓഫറുകള്‍ റീനയ്ക്ക് ലഭിച്ചിട്ടുണ്ട്.

reena dwivedi

തെരഞ്ഞെടുപ്പ് ജോലിയിലേര്‍പ്പെട്ടപ്പോള്‍ മാധ്യമ ശ്രദ്ധ നേടിയ മറ്റൊരു ഉദ്യോഗസ്ഥ യോഗേശ്വരി ഗോഹിതയാണ്. മധ്യപ്രദേശിലുള്ള ഭോപ്പാലിലായിരുന്നു യോഗേശ്വരിക്കു ഡ്യൂട്ടി ചെയ്യേണ്ടി വന്നത്. കാനറ ബാങ്കില്‍ ഉദ്യോഗസ്ഥയാണു യോഗേശ്വരി. ഗോവിന്ദപുരയിലുള്ള ഐടിഐ പോളിംഗ് സ്റ്റേഷനിലായിരുന്നു ഡ്യൂട്ടി ലഭിച്ചത്. ന്യൂസ് ഫോട്ടോഗ്രാഫറെടുത്ത ചിത്രം ഉച്ചയോടെ ഇന്റര്‍നെറ്റില്‍ വൈറലാവുകയായിരുന്നു. ഡ്യൂട്ടിക്കിടെ ശ്രദ്ധയാകര്‍ഷിച്ചതില്‍ അത്ഭുതം തോന്നുകയാണെന്നു യോഗേശ്വരി. താന്‍ ആരെയും ഫാഷന്‍ റോള്‍ മോഡലായി കാണുന്നില്ലെന്നും തനിക്ക് ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. ഒരു വസ്ത്രമായിരിക്കരുത് സ്ത്രീയെ നിര്‍വചിക്കേണ്ടതെന്നും യോഗേശ്വരി പറഞ്ഞു. പകരം പ്രഫഷണിലിസവും ജോലിയില്‍ പുലര്‍ത്തേണ്ട ധാര്‍മികതയുമാണു സ്ത്രീയെ നിര്‍വചിക്കേണ്ടതെന്നുമാണു യോഗേശ്വരി പറഞ്ഞത്.