ടിവി ജേണലിസ്റ്റ് വീടിനുള്ളില്‍ വെടിയേറ്റു മരിച്ചു

India

 

ന്യൂഡല്‍ഹി: സഹാറ സമയ് എന്ന ഹിന്ദി ന്യൂസ് ടിവി ചാനല്‍ ജേണലിസ്റ്റ് അനൂജ് ചൗധരി ഞായറാഴ്ച ഗാസിയാബാദിലുള്ള വീടിനുള്ളില്‍ വെടിയേറ്റു മരിച്ചതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച വൈകുന്നേരം 6.15-ാടെ അനൂജിന്റെ വീടിനുള്ളിലേക്ക് ഹെല്‍മറ്റ് ധരിച്ചെത്തിയതിനു ശേഷമാണു അക്രമികള്‍ വെടിവച്ചതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അനൂജിന്റെ വലതു കൈയിലും വയറിലുമാണു വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗാസിയാബാദിലുള്ള ബിഎസ്പി പാര്‍ട്ടി കൗണ്‍സിലര്‍ നിഷ ചൗധരിയാണു അനൂജിന്റെ ഭാര്യ. കൊലയ്ക്കു പിന്നില്‍ മുന്‍ വൈരാഗ്യമാവാമെന്നു പൊലീസ് പറഞ്ഞു.