ആപ്പിളിന്റെ സിഇഒ ടിം കുക്കിന് വാര്‍ഷിക ബോണസായി ലഭിച്ചത് 12 മില്യന്‍ ഡോളര്‍

Business

 

കാലിഫോര്‍ണിയ: 2018 സെപ്റ്റംബര്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ആപ്പിളിന്റെ സിഇഒ ടിം കുക്കിന് വാര്‍ഷിക ബോണസായി ലഭിച്ചത് 12 മില്യന്‍ ഡോളര്‍. ടിം കുക്കിന് ഇതു വരെ ലഭിച്ചതില്‍ വച്ച് ഏറ്റവും വലിയ വാര്‍ഷിക ബോണസാണ്. ചൊവ്വാഴ്ച ആപ്പിള്‍ സമര്‍പ്പിച്ച രേഖയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
മൂന്ന് മില്യന്‍ ഡോളറാണ് കുക്കിന് ശബളമായി ലഭിച്ചത്. 121 മില്യന്‍ ഡോളര്‍ വില വരുന്ന ഓഹരികളും ലഭിച്ചു.