rain

മഴ പെയ്യും: ചൊവ്വാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Top Stories

കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്ത് രൂപമെടുത്ത ന്യൂനമര്‍ദം ശക്തിയാര്‍ജ്ജിക്കുന്നതു കൊണ്ട് കേരളത്തിലെ ഏതാനും ജില്ലകളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-കര്‍ണാടക തീരത്ത് ന്യൂനമര്‍ദ്ദപാത്തി നിലവിലുള്ളതും മഴയ്ക്കു കാരണമാകും.

കേരളത്തില്‍ ചൊവ്വാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലാണു യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.