‘താക്കറേയും, ഝാന്‍സി റാണിയും’ ബോക്സ് ഓഫീസില്‍ മുന്നേറുന്നു

Top Stories

 

മുംബൈ: കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത താക്കറേ, ഝാന്‍സി റാണി എന്നീ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ മുന്നേറുന്നതായി റിപ്പോര്‍ട്ട്. രണ്ട് ചിത്രങ്ങളും ജീവകഥയെ ആസ്പദമാക്കിയുള്ളതാണ്. ശിവസേനയുടെ സ്ഥാപകനായ ബാലാസാഹേബ് താക്കറേ എന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദീഖിയാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്. ഝാന്‍സി റാണിയുടെ കഥ പറയുന്ന ‘മണികര്‍ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സി’ എന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരിക്കുന്നത് കങ്കണ റണൗത്താണ്. താക്കറേ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. വെള്ളി മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളിലായി ചിത്രം ഇന്ത്യയില്‍ 22.90 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. മണികര്‍ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സി എന്ന ചിത്രം 42.55 കോടി രൂപയാണ് ഇന്ത്യയില്‍നിന്നും കളക്റ്റ് ചെയ്തത്. വിദേശത്ത് 1.55 മില്യന്‍ ഡോളറും കളക്റ്റ് ചെയ്തു. ഇന്ത്യയിലെമ്പാടും ചിത്രം 3000 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.