തസ്‌ലിമ നസ്‌റിന്‍ കൊച്ചിയിലെത്തി

Kerala

കൊച്ചി: എഴുത്തുകാരി തസ്‌ലിമ നസ്‌റിന്‍ കൊച്ചിയിലെത്തി. ലോക പുസ്തക ദിനമായിരുന്ന ഏപ്രില്‍ 23-ന്, ദിനാഘോഷങ്ങളുടെ ഭാഗമായി ഡിസി ബുക്‌സ് കേരളത്തിലെ എല്ലാ ശാഖകളിലും ഒരു മാസം നീണ്ടുനില്‍ക്കുന്ന പുസ്തക ചര്‍ച്ചകളും എഴുത്തുകാരുമായുള്ള മുഖാമുഖവും സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുന്നതിനു വേണ്ടിയാണു വേദിയായ കൊച്ചി സെന്‍ട്രല്‍ സ്‌ക്വയര്‍ മാളിലെത്തിയത്.

തുടര്‍ന്നു പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച തസ് ലിമ നസ്‌റിന്റെ പുതിയ പുസ്തകമായ split-a life ന്റെ പ്രകാശനവും നടന്നു. എഴുത്തുകാരന്‍ എന്‍.എസ്. മാധവനാണ് പുസ്തകം പ്രകാശനം ചെയ്തത്.