ഹേമമാലിനിയെ പ്രശംസിച്ച് സുഷമ

Entertainment

 

വാരണസി: ബോളിവുഡിന്റെ ഡ്രീം ഗേള്‍ എന്ന് അറിയപ്പെടുന്ന ഹേമമാലിനിക്കു കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ പ്രശംസ. വാരണസിയില്‍ ചൊവ്വാഴ്ച പ്രവാസി ഭാരതീയ ദിവാസ് സമ്മേളനത്തിന്റെ ഭാഗമായി മാ ഗംഗ(അമ്മയായ ഗംഗ) എന്ന പേരില്‍ ഡാന്‍സ് ഡ്രാമ നടന്നിരുന്നു. ഇതില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചു ഹേമമാലിനി നടത്തിയ പ്രകടനമാണു സുഷ്മയെ വിസ്മയിപ്പിച്ചത്. അത്ഭുതം, അവിശ്വസനീയം, ഭാവനാതീതം എന്നാണു സുഷമ പറഞ്ഞത്. 90 മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരുന്നു ഹേമമാലിനിയുടെ ഡാന്‍സ് ഡ്രാമ. ദേശീയ, അന്തര്‍ദേശീയ തലത്തില്‍നിന്നുള്ള പ്രതിനിധികള്‍ പരിപാടി വീക്ഷിക്കാനുണ്ടായിരുന്നു.
പുണ്യനദിയായ ഗംഗയായി ഹേമമാലിനി വേഷമിട്ടു. നദിയുടെ ചരിത്രവും, എങ്ങനെയാണു മലിനീകരിക്കപ്പെടുന്നതെന്നും വിവരിച്ചു.
യുപിയിലെ മഥുര ലോക്സഭാ മണ്ഡലത്തെയാണ് ഹേമമാലിനി ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത്.