Gujarat, farmer, snake bite

70കാരനെ പാമ്പ് കടിച്ചു, കലിപ്പ് തീര്‍ക്കാന്‍ പാമ്പിനെ 70-കാരന്‍ തിരിച്ചു കടിച്ചു

Top Stories

അഹമ്മദാബാദ്: കണ്ണിനു കണ്ണ്, പല്ലിന് പല്ല് ഇതാണ് ഗുജറാത്തിലെ കര്‍ഷകനായ പര്‍വത് ഗല ബാരിയയുടെ നിലപാട്. ഗുജറാത്തിലുള്ള മഹിസാഗര്‍ ഗ്രാമത്തിലെ 70-കാരനായ ബാരിയ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ പാമ്പ് കടിയേറ്റു. ഇതില്‍ പ്രകോപിതനായ ബാരിയ പാമ്പിനെ കൊല്ലാന്‍ തന്നെ തീരുമാനിച്ചു. തുടര്‍ന്നു പാമ്പിനെ പിടികൂടുകയും കടിക്കുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കടിച്ചതിനു ശേഷം പാമ്പിനെ കത്തിച്ചു. കര്‍ഷകന്റെ മരുമകളെ ഉദ്ധരിച്ചാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് കടിയേറ്റ കര്‍ഷകനെ ചികിത്സിക്കാന്‍ സമീപത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും അവിടെ ചികിത്സ ലഭ്യമല്ലാത്തതിനാല്‍ വേറെ ആശുപത്രിയിലേക്കു കൊണ്ടു പോകേണ്ടി വന്നു. കൃത്യ സമയത്ത് ചികിത്സ ലഭിക്കാത്തതിനാല്‍ ബാരിയയ്ക്കും ഒടുവില്‍ ജീവന്‍ നഷ്ടപ്പെട്ടു.