പാകിസ്ഥാനില്‍ ചെരുപ്പേറുകളുടെ കാലം: ഇമ്രാന്‍ ഖാന് നേരേയും ചെരുപ്പേറ്

World

 

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ തെഹ്‌രിക് ഇ-ഇന്‍സാഫ് (പിടിഐ) നേതാവ് ഇമ്രാന്‍ ഖാന് നേരേ ചെരുപ്പേറ്. ബുധനാഴ്ച
പഞ്ചാബ് പ്രവിശ്യയിലെ ഗുജറാത്ത് സിറ്റിയില്‍ ഒരു റാലിക്കിടെയായിരുന്നു സംഭവം.
ഒരു വാഹനത്തിന്റെ മുകളില്‍ കയറിനിന്നു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവേയായിരുന്നു ചെരുപ്പേറ്. ഇമ്രാന് സമീപം നിന്നിരുന്ന പിടിഐയുടെ നേതാവ് അലീം ഖാന്റെ ദേഹത്താണു ചെരുപ്പ് പതിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് ഇമ്രാന്‍ പ്രസംഗം അവസാനിപ്പിച്ചു മടങ്ങി.
ഞായറാഴ്ച പാകിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിനു നേരേയും ശനിയാഴ്ച വിദേശകാര്യമന്ത്രി ഖ്വാജ അസിഫിനെതിരേയും ഇത്തരത്തില്‍ ആക്രമണമുണ്ടായിരുന്നു. ഷെരീഫിനു നേരേ ചെരുപ്പാണ് എറിഞ്ഞതെങ്കില്‍ ഖ്വാജ അസിഫിന്റെ മുഖത്തേയ്ക്ക് മഷിയാണ് എറിഞ്ഞത്.