Lungi Dance

‘ ലുങ്കി ഡാന്‍സ് ‘ നൃത്തച്ചുവടുകളുമായി ബ്രാവോയും ഷാരൂഖും

Top Stories

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2019 ടൂര്‍ണമെന്റില്‍ ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സിന് ഒരു സ്വപ്‌ന തുല്യമായ തുടക്കമാണ് ലഭിച്ചത്. കീറോണ്‍ പൊള്ളാര്‍ഡാണു ടീമിന്റെ നായകന്‍. ടൂര്‍ണമെന്റില്‍ ഇതുവരെ നടന്ന മൂന്ന് മല്‍സരങ്ങളിലും പൊള്ളാര്‍ഡിന്റെ നേതൃത്വത്തിലുള്ള ടീം വിജയിച്ചിട്ടുണ്ട്. ടീമിന്റെ മികച്ച തുടക്കം ഉടമയായ ഷാരൂഖിനും ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയ്ക്കും ആഘോഷിക്കാന്‍ ഒരു കാരണവും നല്‍കി. അവര്‍ ഒരു സ്വകാര്യ ബോട്ട് ബുക്ക് ചെയ്ത് ആഘോഷം കെങ്കേമമാക്കി. ആഘോഷ പരിപാടിയുടെ ഒരു വീഡിയോ ബ്രാവോ അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം എക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. വീഡിയോയില്‍ ഷാരൂഖും ബ്രാവോയും ചേര്‍ന്ന് ബോളിവുഡില്‍ ഹിറ്റായ ഷാരൂഖ് അഭിനയിച്ച ചെന്നൈ എക്‌സ്പ്രസിലെ ലുങ്കി ഡാന്‍സ് എന്ന ഗാനത്തിനൊപ്പം നൃത്തച്ചുവടുകള്‍ വയ്ക്കുകയാണ്.