സല്‍മാന് ജാമ്യം

India

 

ജോധ്പൂര്‍(രാജസ്ഥാന്‍): 1998-ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ വ്യാഴാഴ്ച ജയില്‍ശിക്ഷയ്ക്കു വിധിച്ച ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ജാമ്യം. ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതിയാണ് സല്‍മാന്റെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിച്ചതിനു ശേഷം ജാമ്യം അനുവദിച്ചത്. വൈകിട്ട് ഏഴ് മണിയോടെ സല്‍മാന്‍ പുറത്തിറങ്ങുമെന്നാണു വിവരം.
50,000 രൂപയുടെ ആള്‍ജാമ്യം, അനുമതി ഇല്ലാതെ രാജ്യം വിടരുത് തുടങ്ങിയവയാണു ജാമ്യ വ്യവസ്ഥകള്‍.
സാക്ഷികളുടെ മൊഴികള്‍ അവിശ്വസനീയമാണെന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചു. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സല്‍മാന് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ജാമ്യം നല്‍കരുതെന്നു പ്രോസിക്യൂഷനും വാദിച്ചു.
വ്യാഴാഴ്ചയായിരുന്നു സല്‍മാനെ ജോധ്പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സല്‍മാനെ അഞ്ച് വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചത്. 10,000 രൂപ പിഴയും ഈടാക്കണമെന്ന് ഉത്തരവിട്ടിരുന്നു.