ലോകകപ്പ് ഫുട്‌ബോള്‍ 2018: ആരാവും കപ്പില്‍ മുത്തമിടുക ?

Sports

jy

*ടീമിനെയും കളിക്കാരെയും പരിചയപ്പെടുത്തുന്ന പരമ്പര-ഒന്നാം ഭാഗം

ണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം രണ്ടുചേരിയായി തിരിഞ്ഞു. യുഎസ് പക്ഷവും സോവ്യറ്റ് പക്ഷവും. ഇവര്‍ തമ്മില്‍ 1989 വരെ നിലനിന്ന ചേരിപ്പോരിനെ ശീതമസരം എന്നാണു ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത്. ഇക്കാലത്ത് മൂന്നാം ലോകമഹായുദ്ധം പലരും പ്രവചിച്ചിരുന്നു. എന്നാല്‍ ചെറു യുദ്ധങ്ങളും പോര്‍വിളികളും ബഹിഷ്‌കരണങ്ങളും കൊണ്ട് പ്രക്ഷുബ്ധമായിരുന്നു ആ കാലഘട്ടം. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് രാജ്യങ്ങള്‍, കമ്യൂണിസ്റ്റ് ആശയത്തോട് വിടപറയുകയും സോവിയറ്റ് യൂണിയന്‍ തകരുകയും ചെയ്തതോടെ ശീതസമരത്തിനു പൂര്‍ണ വിരാമമായി.

wc
എന്നാല്‍ ശീതസമര കാലഘട്ടത്തിനു സമാനമായ സംഭവ വികാസങ്ങളാണ് ഇന്ന് ലോകത്ത് അരങ്ങേറുന്നത്. സിറിയന്‍ പ്രശ്‌നത്തില്‍ പഴയ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന റഷ്യ ഒരു പക്ഷത്തും യുഎസ്, ബ്രിട്ടണ്‍, ഫ്രാന്‍സ് അച്ചുതണ്ട് മറുപക്ഷത്തുമായി നിലയുറപ്പിച്ചിരിക്കുന്നു. എങ്കിലും ഈ പ്രശ്‌നത്തെ ഒരു പരിധിവരെ തണുപ്പിക്കാന്‍ ജൂണ്‍ 14 മുതല്‍ ഒരു മാസക്കാലം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിനു സാധിക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ. പക്ഷേ ബ്രിട്ടന്റെ ബഹിഷ്‌കരണ ഭീഷണി നിലനില്‍ക്കുന്നുമുണ്ട്. യുഎസ് ഇപ്രാവശ്യം ലോകകപ്പിനു യോഗ്യത നേടിയിട്ടുമില്ല.
ഇപ്പോള്‍ നിലനില്‍ക്കുന്ന ഭൗമരാഷ്ട്രീയം (geo politics) എന്താണെങ്കിലും കാറ്റു നിറച്ച കാല്‍പ്പന്തിന്റെ ആവേശത്തില്‍ അത് അലിഞ്ഞു പോകുമെന്നാണ് ഏവരുടേയും വിശ്വാസം. ലോകത്ത് ഏറ്റവുമധികം കാണികള്‍ നേരിട്ടും ടെലിവിഷനിലൂടെയും വീക്ഷിക്കുന്ന കായിക ഇനമാണ് ലോകകപ്പ് ഫുട്‌ബോള്‍. ലോകത്തെ 200-ല്‍പ്പരം രാജ്യങ്ങള്‍ ഏതാണ്ട് മൂന്നു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രാഥമിക ഘട്ട മത്സരങ്ങള്‍ക്കു ശേഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന 31 രാജ്യങ്ങളും ആതിഥേയരായ റഷ്യയുമാണ് ഇത്തവണ ബൂട്ടുകെട്ടുന്നത്.
പങ്കെടുക്കുന്ന രാജ്യങ്ങളെ നാലു വീതമുള്ള എട്ടു ഗ്രൂപ്പുകളായി തരം തിരിച്ചിരിക്കുന്നു. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കു ശേഷം ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ടു സ്ഥാനക്കാര്‍ പ്രീ ക്വാര്‍ട്ടറിലേക്കു പ്രവേശിക്കും. ഓരോ ഗ്രൂപ്പിലും മാറ്റുരയ്ക്കുന്ന ടീമുകളുടെ ശക്തിയും ദൗര്‍ബല്ല്യവും ഒരു വിശകലനത്തിനു വിധേയമാക്കുന്നു.
ഗ്രൂപ്പ്- എ:- റഷ്യ, ഉറുഗ്വേ, ഈജിപ്റ്റ്, സൗദി അറേബ്യ
ഉറുഗ്വേയ്ക്ക് താരതമ്യേന രണ്ടാം റൗണ്ട് ഉറപ്പിക്കാവുന്ന ഗ്രൂപ്പ്. രണ്ടാം സ്ഥാനത്തിനായി കടുത്ത മത്സരം. റഷ്യയുടെ സാദ്ധ്യതകളെ ഇല്ലാതാക്കി പ്രീ- ക്വാര്‍ട്ടറിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന രണ്ടു ടീമുകളുടേയും പരിശീലകര്‍ അര്‍ജന്റീനക്കാര്‍. ആതിഥേയര്‍ ഒഴികെ മൂന്നു രാജ്യങ്ങളും ലാറ്റിന്‍ അമേരിക്കയുടെ സൗന്ദര്യ ഫുട്‌ബോള്‍ കളിക്കുമെന്ന് പ്രതീക്ഷിക്കാം.

റഷ്യ (ഫിഫ ലോകറാങ്ക്- 66)
ആതിഥേയരെന്ന നിലയില്‍ ഇത്തവണ നേരിട്ട് പ്രവേശനം ലഭിച്ചതിനാല്‍ മത്സരങ്ങള്‍ വളരെ കുറഞ്ഞതാണു ഫിഫ റാങ്കിങ്ങില്‍ റഷ്യ വളരെ പിന്നോക്കം പോകാന്‍ കാരണം. ലോകകപ്പിനു മുമ്പ് റഷ്യ ആതിഥേയരായ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനക്കാരായി. ന്യൂസിലേന്‍ഡിനോട് മാത്രമാണ് വിജയിക്കാനായത്. എങ്കിലും കനത്ത പരാജയം ഏറ്റുവാങ്ങിയ യൂറോ 2016 നു ശേഷം കോച്ച് ലിയോനിഡിനെ പുറത്താക്കി മുന്‍ ഗോള്‍ക്കീപ്പര്‍ സ്റ്റാനിസ്ലാവൂസ് ഷെര്‍സേവിനെ ടീമിന്റ കടിഞ്ഞാണ്‍ ഏല്‍പ്പിതിനു ശേഷം ടീമില്‍ നടത്തിയ അഴിച്ചുപണി ടീമിന് പൊരുതാനുള്ള ഊര്‍ജ്ജം നല്‍കി.
പല പ്രമുഖരും ടീമില്‍ നിന്നു പുറത്തായി. യുവാക്കള്‍ക്കും പരിചയ സമ്പന്നര്‍ക്കും തുല്ല്യ പ്രാധാന്യമുള്ള ഒരു ടീമിനെയാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. ലോകകപ്പിനു മുമ്പ് ഇനി ഓസ്‌ട്രേലിയ, തുര്‍ക്കി ടീമുകള്‍ക്കെതിരേ അവര്‍ക്ക് പരിശീലന മത്സരങ്ങളുണ്ട്. മാര്‍ച്ചില്‍ നടന്ന സൗഹൃദ മത്സരങ്ങളില്‍ ബ്രസീല്‍ (03), ഫ്രാന്‍സ് (13) പരാജയപ്പെട്ടിരുന്നു. എങ്കിലും സ്വന്തം കാണികള്‍ക്ക് മുന്നില്‍ താരതമ്യേന ദുര്‍ബലമായ ഗ്രൂപ്പില്‍ നിന്നും പ്രീ-ക്വാര്‍ട്ടറിലേക്ക് നിഷ്പ്രയാസം അവര്‍ കടക്കുമെന്ന് കരുതുന്നു.

പ്രധാന താരങ്ങള്‍

ak
1. ഇഗോര്‍ അക്കിന്‍ഫീവ്- ടീം നായകനാണ്. റഷ്യയുടെ ദേശീയ ടീമിനും, PFC CSKA മോസ്‌ക്കോ ടീമിനു വേണ്ടിയും കളിക്കുന്ന അക്കിന്‍ഫീവ് ഗോള്‍മുഖത്തെ കാവല്‍ക്കാരനാണ്. ദേശീയ ടീമിനായി ഇതുവരെ 104 മത്സരം പൂര്‍ത്തിയാക്കിയ പരിചയ സമ്പന്നന്‍.

fs
2. ഫിയോര്‍ഡര്‍ സ്‌മോളോവ്- ക്രോസ്‌നോഡര്‍ താരം. ഇതുവരെ രാജ്യത്തിനായി 30 മത്സരങ്ങളില്‍ നിന്നും 12 ഗോള്‍ നേടി. കഴിഞ്ഞ വര്‍ഷത്തെ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ ന്യൂസിലാണ്ടിനെതിരേ റഷ്യയുടെ രണ്ടാം മത്സരത്തില്‍ ഗോള്‍ നേടി മാന്‍ ഓഫ് ദ മാച്ചായ താരം.

rr
3. അലന്‍ ദസോഗോവ്- 27 കാരനായ ഈ സി.എസ്.കെ. മിഡ്ഫീല്‍ഡറിലാണ് റഷ്യന്‍ തന്ത്രം വിരിയുന്നത്. രാജ്യത്തിനായി ഇതുവരെ 55 മത്സരങ്ങളില്‍ നിന്നും 9 ഗോളുകളും സ്വന്തം പേരില്‍ക്കുറിച്ചു. നിരന്തരം പരുക്കുകള്‍ വേട്ടയാടുന്ന താരം. 2017 ഫിഫ കോണ്‍ഫെഡറേന്‍ കപ്പ് നഷ്ടപ്പെട്ടതു പോലെ ലോകകപ്പിലും സംഭവിക്കുമോയെന്നു ഭയപ്പെടുന്നു.

dmm
4. ഡെനീസ് ഗ്ലൂഷാക്കോവ്- സ്പാര്‍ട്ടക്ക് മോസ്‌ക്കോയുടെ വിശ്വസ്തനായ മധ്യനിര താരം. 2014 ലോകകപ്പ് ടീമിലംഗം. യൂറോ 2016 ല്‍ സ്ലോവാക്യക്കെതിരേ ഹെഡറിലൂടെ ഗോള്‍ നേടിയതടക്കം 57 മത്സരങ്ങളില്‍ നിന്നും രാജ്യത്തിനായി 57 മത്സരങ്ങളില്‍ നിന്നും 5 ഗോള്‍ സമ്പാദ്യം.

alxs
5. അലക്‌സി മിറാന്‍ചുക്ക്- മധ്യനിരയിലും മുന്നേറ്റത്തിലും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന താരം. ഈ ലോകകപ്പില്‍ എത്തുന്ന യുവതാരങ്ങളില്‍ ശ്രദ്ധേയനാകുമെന്ന് കരുതുന്നു. രാജ്യത്തിനായി 16 മത്സരങ്ങളില്‍ നിന്നും ഇതുവരെ നാല് ഗോളുകള്‍ നേടിയിട്ടുണ്ട് ഈ 22 കാരന്‍.

cr
6. കോണ്‍സ്റ്റാന്റീന്‍ റെഷെ- പ്രതിരോധത്തിലും മധ്യനിരയിലും ഈ ഡൈനാമോ താരത്തെ ഇടതുപാര്‍ശ്വത്തില്‍ പ്രതീക്ഷിക്കാം. 2007 അണ്ടര്‍- 17 ലോകകപ്പില്‍ മൂന്നാംസ്ഥാനം നേടിയ റഷ്യന്‍ ടീമിലംഗം. ഇവര്‍ക്കൊപ്പം പരിചയ സമ്പന്നനായ വെറ്ററന്‍താരം ആന്ദ്രേ അര്‍ഷാവിന് കോച്ച് അവസാന നിമിഷം അവസരം നല്‍കുമെന്ന് പരക്കേ വിശ്വസിക്കപ്പെടുന്നു.

കോച്ച്- സ്റ്റാനിസ്ലാവ് ചെര്‍ച്ചോവ് (റഷ്യ)

 

ഉറുഗ്വേ (ഫിഫ റാങ്ക്- 17)
കന്നി ലോകകപ്പ് നേടിയ ടീം. 1950 ല്‍ ബ്രസീലിനെ ”മരക്കാന ദുരന്തത്തിലേക്ക്” തള്ളിവിട്ട് രണ്ടാം തവണയും ലോക കിരീടം ഉയര്‍ത്തി. പിന്നീട് ഉറുഗ്വന്‍ ഫുട്‌ബോളിന് കഷ്ടകാലമായിരുന്നു. ഫ്രാന്‍സീസ് കോലിയെ പോലുള്ള പ്രഗത്ഭര്‍ ജനിച്ചിട്ടും കാര്യമായ മുന്നേറ്റം അവര്‍ക്ക് ലോകകപ്പിലുണ്ടായില്ല. എന്നാല്‍ 2010 ഡിഗോ ഫോര്‍ലാന്‍ നയിച്ച ടീം നാലാം സ്ഥാനക്കാരായി. ഇത്തവണ ഒരുപിടി മികച്ച താരങ്ങളുള്ള ടീം ലാറ്റിന്‍ അമേരിക്കന്‍ ഗ്രൂപ്പില്‍ നിന്നും ബ്രസീലിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ലോകകപ്പിനെത്തുന്നത്. ഈ ലോകകപ്പിലെ മറ്റേതു ടീമിനെക്കാള്‍ മികച്ച മുന്നേറ്റ നിരയാണ് ഉറുഗ്വേയുടേത്. സുവാരസ്- കവാനി കൂട്ടുകെട്ട് ക്ലിക്ക് ആയാല്‍ സെമിവരെ ഇവര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാകില്ല.

പ്രധാന താരങ്ങള്‍

SUAR
1. ലുയിസ് സുവാരസ്- ബാര്‍സയുടെ മുന്നേറ്റത്തിലെ മെസിയുടെ പങ്കാളി. മികവിന്റ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ പരുക്കന്‍ അടവുകള്‍ക്ക് കുപ്രസിദ്ധന്‍. രാജ്യത്തിനായി 97 മത്സരങ്ങളില്‍ നിന്നും 50 ഗോള്‍ നേടിയിട്ടുണ്ട്.

 

ED
2. എഡിസണ്‍ കവാനി- മെസിക്ക് സുവാരസ് എന്നതു പോലെയാണ് പി.എസ്.ജിയില്‍ നെയ്മര്‍ക്ക് കവാനി. ഷാര്‍പ്പ് ഷൂട്ടറായ കവാനി രാജ്യത്തിന് വേണ്ടി 100 മത്സരം പൂര്‍ത്തിയാക്കുമ്പോള്‍ എതിരാളികളുടെ വലയില്‍ 42 ഗോളുകള്‍ അടിച്ചു കൂട്ടി.

 

CR
3. ക്രിസ്റ്റ്യന്‍ റോഡിഗ്രസ്- അതലറ്റിക്കോ മാഡ്രിഡ് മുന്‍ താരമായ റോഡിഗ്രസാണ് ഉറുഗ്വേയുടെ മിഡ്-ഫീല്‍ഡ് നിയന്ത്രിക്കുന്നവരില്‍ പ്രമുഖന്‍. പ്രായം 32 ആയെങ്കിലും പരിചയ സമ്പത്ത് ടീമിന് തുണയാകുമെന്ന് കരുതുന്നു. 103 മത്സരങ്ങളില്‍ നിന്നും 11 രാജ്യാന്തര ഗോളും സ്വന്തം പേരിലുണ്ട്.

കോച്ച്- ഓസ്‌കാര്‍ ടബാരസ് (ഉറുഗ്വേ)

 

ഈജിപ്റ്റ് (ഫിഫ ലോകറാങ്ക്- 46)

ആഫ്രിക്കയില്‍ നിന്നുള്ള ഈജിപ്റ്റിന് ഇത് മൂന്നാം ലോകകപ്പ്. 1934, 1990 വര്‍ഷങ്ങളില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. 90നു ശേഷം പല അവസരങ്ങളിലും അവസാന നിമിഷം ലോകകപ്പ് ടിക്കറ്റ് നഷ്ടമായ ഇവര്‍ ഇത്തവണ കരുത്തരായ ഘാന ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്നും മികച്ച പ്രകടനത്തോടെയാണ് റഷ്യയിലെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ റണ്ണറപ്പായ ടീം സമീപഭാവിയില്‍ മികച്ച പ്രകടനമാണു നടത്തിവരുന്നത്.

പ്രധാന താരങ്ങള്‍

 

ms
1. മുഹമ്മദ് സാലാ- കഴിഞ്ഞ ദിവസം യൂറോപ്യന്‍ ചാംപ്യന്‍സ് ലീഗ് സെമിയില്‍ ലിവര്‍പൂളിനായി റോമയുടെ വലയില്‍ ഇരട്ടഗോള്‍ നേടിയ താരം. രാജ്യത്തിനായി ഇതുവരെ 57 മത്സരങ്ങളില്‍ നിന്നും 33 ഗോള്‍ സമ്പാദ്യം. മുന്നേറ്റനിരയില്‍ സാലയെ ആശ്രയിച്ചാകും ഈജിപ്റ്റിന്റെ തന്ത്രം.

 

esm-sl-hdri
2. ഇസ്സാം ഇല്‍ ഹതാരി- 45കാരനായ താരം ഇതുവരെ 156 മത്സരങ്ങളില്‍ ഈജിപ്റ്റിയന്‍ വല കാത്തു. നിലവില്‍ സൌദി ലീഗില്‍ കളിക്കുന്ന താരത്തിന്റ കൈകളില്‍ തന്നെയാണ് ഈജിപ്റ്റ് വിശ്വാസമര്‍പ്പിക്കുന്നത്.

 

af
3. അഹമ്മദ് ഫാത്തി- ഈജിപ്റ്റിയന്‍ പ്രീമിയര്‍ ലീഗില്‍ അഹതിയുടെ താരം. രാജ്യത്തിനായി 120 മത്സരം കളിച്ചതിന്റ പരിചയ സമ്പത്തുണ്ട് 33 കാരന്. ഈ ഇടതു പ്രതിരോധതാരം മൂന്നു ഗോളും രാജ്യത്തിനായി നേടിയിട്ടുണ്ട്.

കോച്ച്- ഹെക്ടര്‍ കൂപ്പര്‍ (അര്‍ജന്റീന)

സൗദി അറേബ്യ (ഫിഫാ റാങ്ക്- 70)
ഏഷ്യയുടെ പതാക വാഹകരായ സൗദി 2006 നു ശേഷം ആദ്യമായാണ് ലോകകപ്പിനെത്തുന്നത്. 1996 ല്‍ പ്രീ- ക്വാര്‍ട്ടറിലെത്തിയതാണ് ഇവരുടെ ലോകകപ്പിലെ പ്രധാന നേട്ടം. ഏഷ്യന്‍ ഗ്രൂപ്പ് ബിയില്‍ ജപ്പാനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചത്. സമീപ കാലത്ത് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്ന ടീം ലോകകപ്പ് . യോഗ്യതാ മത്സരങ്ങളില്‍ മിന്നും പ്രകടനമാണ് നടത്തിയത്.

പ്രധാന താരങ്ങള്‍

 

shlwi
1. മുഹമ്മദ് അല്‍ സഹ്ലാവി- ഏഷ്യന്‍ യോഗ്യത റൗണ്ടില്‍ സൗദി  നേടിയ 17 ഗോളില്‍ 16 ഗോളും ഈ ഹോഫൂഫ് താരത്തിന്റെ ബൂട്ടില്‍ നിന്നുമായിരുന്നു. ഇത്തവണ ഏതാണ്ട് തനിച്ചാണ് സാഹ്ലബി മാതൃരാജ്യത്തിന് ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചത്. ഇതുവരെ 36 മത്സരങ്ങില്‍ നിന്നും 26 ഗോള്‍.

 

tsr-al
2. തൈസിര്‍ അല്‍ ജാസം- പരിചയ സമ്പന്നനായ ഈ മധ്യനിര താരം 127 മത്സരങ്ങളില്‍ നിന്നും 18 ഗോള്‍ നേടിയിട്ടുണ്ട്.

osam

3. ഒസാമ ഹവ്‌സാവി- പ്രതിരോധ നിരതാരമായ ഈ 34 കാരന്‍ 2012 ല്‍ ബെല്‍ജിയം ലീഗില്‍ കളിച്ചിട്ടുണ്ട്. 131 തവണ മാതൃരാജ്യത്തിനായി ബൂട്ട കെട്ടി 7 പ്രാവശ്യം എതിരാളികളുടെ വല ചലിപ്പിച്ചു.

കോച്ച്- ജുവാന്‍ അന്റേണിയോ പിസ്സി (അര്‍ജന്റീന)