2017-ല്‍ സംസ്ഥാനത്ത് റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത് 4131 പേര്‍

Kerala

 

jj

ജെസി ജോണ്‍ സുനിഷ്

തിരുവനന്തപുരം: 2017-ല്‍ സംസ്ഥാനത്ത് റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത് 4131 പേര്‍. 38470 റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. 2017 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള സമഗ്രമായ റിപ്പോര്‍ട്ടാണിത്. 2016-ല്‍ യഥാക്രമം അപകടങ്ങള്‍ 39420 ഉം മരണം 4287 ഉം ആയിരുന്നു. 2016 അപേക്ഷിച്ചു നോക്കുമ്പോള്‍ 2017-ലെ അപകട നിരക്കില്‍ 1050 ഉം മരണനിരക്കില്‍ 156 ഉം കുറവുണ്ടായി.
ഏറ്റവും കുറവ് അപകടങ്ങളും മരണവും വയനാട് ജില്ലയിലാണ്. ഇവിടെ 660 റോഡ് അപകടങ്ങളും 68 മരങ്ങളുമുണ്ടായി. മറ്റു ജില്ലകളിലെ അപകട- മരണ കണക്ക് യഥാക്രമം തിരുവനന്തപുരം 5259-497, കൊല്ലം 3206- 414, പത്തനംതിട്ട 1521- 120, ആലപ്പുഴ 3114- 407, കോട്ടയം 2846- 277, ഇടുക്കി 1105- 89, എറണാകുളം 5797- 424, തൃശൂര്‍ 4266- 381, പാലക്കാട് 2442- 384, മലപ്പുറം 2339- 385, കോഴിക്കോട് 3117- 363, കണ്ണൂര്‍ 1862- 214, കാസര്‍ഗോട് 936- 108. ആകെ 29733 പേര്‍ക്ക് ഗുരുതരവും 12938 പേര്‍ക്ക് നിസാരവുമായ പരുക്കേറ്റു.
പകല്‍ സമയത്ത് 28014, രാത്രിയില്‍ 10456 അപകടങ്ങളാണുണ്ടായത്. അപകടത്തില്‍പ്പെട്ടവരുടെ സമയം- അര്‍ദ്ധരാത്രി 12 നും രാവിലെ ആറിനും ഇടയില്‍ – 2420, രാവിലെ ആറിനും ഉച്ചയ്ക്ക് 12 നും ഇടയില്‍ 13036, ഉച്ചയ്ക്ക് 12 നും വൈകിട്ട് ആറിനും ഇടയില്‍ 14267, വൈകിട്ട് ആറിനും രാത്രി 12നും ഇടയില്‍ 8540. 207 പേര്‍ അപകടത്തില്‍പ്പെട്ട സമയം വ്യക്തമല്ല. മരിച്ചവരില്‍ അര്‍ദ്ധരാത്രി 12 നും രാവിലെ ആറിനും ഇടയില്‍ – 421, രാവിലെ ആറിനും ഉച്ചയ്ക്ക് 12 നും ഇടയില്‍ 1149, ഉച്ചയ്ക്ക് 12 നും വൈകിട്ട് ആറിനും ഇടയില്‍ 1288, വൈകിട്ട് ആറിനും രാത്രി 12നും ഇടയില്‍ 1226. 47 പേരുടെ മരണ സമയം സ്ഥിതീകരിച്ചിട്ടില്ല. അപകടം കൂടുതല്‍ പകല്‍ സമയത്തായിരുന്നെങ്കിലും മരണം കൂടുതല്‍ സംഭവിച്ചത് രാത്രി കാലത്താണ്. 2514 പേര്‍ക്കാണ് വൈകിട്ട് ആറിനും രാത്രി 12 നും ഇടയില്‍ ജീവന്‍ നഷ്ടപ്പെട്ടത്.
ആകെയുണ്ടായ 38470 അപകടങ്ങളില്‍ 37297 അപകടങ്ങളുടേയും കാരണം ഡ്രൈവറുടെ അശ്രദ്ധയെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ മരിച്ചവര്‍ 3567 പേരാണ്. മദ്യപിച്ച് വാഹനം ഓടിച്ച് 23 പേര്‍ അപകടത്തില്‍പ്പെട്ടതില്‍ രണ്ടു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മറ്റ് കാരണങ്ങളാല്‍ നടന്ന 1110 അപകടങ്ങളില്‍ 560 പേര്‍ കൊല്ലപ്പെട്ടു.
ദേശീയ- സംസ്ഥാന പാതകളില്‍ പൊതുവേ അപകടം കുറവാണ് നടന്നത്. ദേശിയ പാതയില്‍ 8993 അപടകങ്ങളും സംസ്ഥാന പാതയില്‍ 7043 അപകടങ്ങളും നടന്നു. ബാക്കി 22434 അപകടങ്ങള്‍ സാധാരണ റോഡുകളിലായിരുന്നു. എന്നാല്‍ ദേശീയ പാതയില്‍ 1309 പേര്‍ക്ക് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. സംസ്ഥാന പതായിലിത് 837 ഉം മറ്റ് റോഡുകളില്‍ 1985 ഉം ആണ്.
ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലും അപകടത്തില്‍പ്പെട്ടത് 14967. ഇവരില്‍ 1371 പേര്‍ മരിച്ചു. നാലുചക്രവാഹനങ്ങള്‍ 10791 ഉം കെഎസ്.ആര്‍.ടി.സി ബസ്- 1164 ഉം സ്വകാര്യ ബസ്- 2942 ഉം ട്രക്ക്- 2189 ഉം ചരക്ക് വാഹനങ്ങള്‍ 1755 ഉം ഓട്ടോറിക്ഷകള്‍ 4127 ഉം 12 വീലില്‍ കൂടുതലുള്ള വലിയ വാഹനങ്ങള്‍ 160 ഉം തിരിച്ചറിയപ്പെടാത്ത വാഹനം മൂലം 161 ഉം മറ്റ് കാരണങ്ങളാല്‍ 214 ഉം റോഡപകടങ്ങളുണ്ടായി. ഇതില്‍ നാലുചക്രവാഹനങ്ങള്‍ 934 ഉം കെഎസ്.ആര്‍.ടി.സി ബസ്- 213 ഉം സ്വകാര്യ ബസ്- 430 ഉം ട്രക്ക്- 491 ഉം ചരക്ക് വാഹനങ്ങള്‍ 192 ഉം ഓട്ടോറിക്ഷകള്‍ 271 ഉം 12 വീലില്‍ കൂടുതലുള്ള വലിയ വാഹനങ്ങള്‍ 123 ഉം തിരിച്ചറിയപ്പെടാത്ത വാഹനം മൂലം 66 ഉം മറ്റ് കാരണങ്ങളാല്‍ 40 ഉം പേര്‍ കൊല്ലപ്പെട്ടു.
മേയ് മാസമാണ് കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് 3480. ജനുവരി- 3430, ഫെബ്രുവരി 3157, മാര്‍ച്ച് 3167, ഏപ്രില്‍ 3175, ജൂണ്‍- 2918, ജൂലൈ 3028, ഓഗസ്റ്റ് 3143, സെപ്റ്റംബര്‍ 3169, ഒക്ടോബര്‍ 3125, നവംബര്‍ 3308, ഡിസംബര്‍ 3370 അപകടങ്ങളുണ്ടായി. ഏറ്റവും അധികം മരണം നടന്നതും മേയ് മാസത്തില്‍ തന്നെ 412. ജനുവരി- 349, ഫെബ്രുവരി 336, മാര്‍ച്ച് 313, ഏപ്രില്‍ 362, ജൂണ്‍- 320, ജൂലൈ 337, ഓഗസ്റ്റ് 336, സെപ്റ്റംബര്‍ 330, ഒക്ടോബര്‍ 321, നവംബര്‍ 346, ഡിസംബര്‍ 369 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആകെ 42671 പേരാണ് ഇക്കാലത്ത് ചെറുതും വലുതുമായ പരുക്കുകളേറ്റ് ആശുപത്രിയിലായത്.
2001 ജനുവരി മുതല്‍ 2017 ഡിസംബര്‍ വരെ 649334 അപകടങ്ങളില്‍ 63034 പേര്‍ മരിക്കുകയും 770235 പേര്‍ക്ക് പരുക്കേക്കുകയും ചെയ്തു എന്നാണ് സംസ്ഥാന പോലീസിന്റ ഔദ്യോഗിക കണക്ക്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഇതിലും എത്രയോ അധികം റോഡ് അപകടങ്ങളാണ് ദിനംപ്രതി നമ്മുടെ സംസ്ഥാനത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത്. പോലീസും ഗതാഗത വകുപ്പും കാര്യക്ഷമമായി ഇടപെടുന്നതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി അപകടങ്ങളുടെ നിരക്ക് കുറഞ്ഞു വരുന്നത് ആശ്വാസമാണ്. എന്നാല്‍ റോഡ് നിയമങ്ങള്‍ കൃത്യമായി പാലിക്കാതെയും അമിതവേഗത്തിലും ലൈസന്‍സില്ലാതെയും ചീറിപ്പായുന്ന വാഹങ്ങള്‍ മരണത്തിലേക്ക് കൂടുതല്‍ അടുക്കുകയാണ്. റോഡ് അപകടങ്ങളില്‍ മരണപ്പെട്ടവരില്‍ അധികവും യുവാക്കളാണ്. ഇതില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കൂടുതലാണ്. അല്‍പ്പം ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന അപകടങ്ങളാണ് അശ്രദ്ധ മൂലം സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപഹരിച്ചത്. ഇക്കൊല്ലം കൂടുതല്‍ പേരുടെ ജീവന്‍ നിരത്തില്‍ പൊലിയുകയില്ലെന്ന പ്രത്യാശയിലാണ് പൊലീസും ഗതാഗത വകുപ്പും.