Rahul Movie watching

സിനിമ ആസ്വദിച്ചും പോപ്പ്‌കോണ്‍ കഴിച്ചും രാഹുല്‍ഗാന്ധി

Top Stories

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവച്ച രാഹുല്‍ഗാന്ധി ഇതുവരെ അനുഭവിച്ച എല്ലാ സമ്മര്‍ദ്ദങ്ങളും ഒഴിവാക്കാനായി ഡല്‍ഹിയിലുള്ള മള്‍ട്ടിപ്ലെക്‌സിലെത്തി സിനിമ കണ്ടു. ആയുഷ്മാന്‍ ഖുറാനയുടെ പുതിയ ചിത്രമായ ആര്‍ട്ടിക്കിള്‍ 15ാണ് ജുലൈ മൂന്നാം തീയതി ബുധനാഴ്ച രാഹുല്‍ ഗാന്ധി കണ്ടത്. ഇതിന്റെ ചിത്രം കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. പോപ്പ്‌കോണ്‍ കഴിച്ചും വിഐപി പരിഗണനകളൊന്നുമില്ലാതെ ഒരു സാധാരണ പൗരന്റേതു പോലെയിരുന്നു സിനിമ ആസ്വദിക്കുകയും ചെയ്യുന്നതായിട്ടാണു ചിത്രത്തില്‍ കാണപ്പെട്ടത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് താന്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിവാക്കുകയാണെന്ന് രാഹുല്‍ നേരത്തേ അറിയിച്ചിരുന്നു. ഇനി മുതല്‍ താന്‍ ഒരു സാധാരണ പ്രവര്‍ത്തകന്‍ മാത്രമായിരിക്കുമെന്നാണ് രാഹുല്‍ അറിയിച്ചത്.