Naushad

‘ യു ആര്‍ എ ഗ്രേറ്റ് ഹീറോ ‘ നൗഷാദിനോട് രാഹുല്‍

Top Stories

കോഴിക്കോട്: നൗഷാദിനെ ചേര്‍ത്തു നിര്‍ത്തി രാഹുല്‍ ഗാന്ധി പറഞ്ഞു ‘ യു ആര്‍ എ ഗ്രേറ്റ് ഹീറോ ‘. കോഴിക്കോട് മുക്കത്ത് നടന്ന ചടങ്ങിലാണ് രാഹുല്‍ നൗഷാദിനെ ചേര്‍ത്തുനിര്‍ത്തി ഇങ്ങനെ പറഞ്ഞത്.
ചടങ്ങില്‍ അതിഥിയായി നൗഷാദിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്ഷണിച്ചിരുന്നു. ഇതേ തുടര്‍ന്നാണു കോഴിക്കോട് ചടങ്ങില്‍ പങ്കെടുക്കാന്‍ പോയത്. ഈ മാസം ആദ്യം വടക്കന്‍ കേരളത്തില്‍ പ്രളയവും ഉരുള്‍പൊട്ടലുമുണ്ടായപ്പോള്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നൗഷാദ് ഉദാരമായി സംഭാവന ചെയ്ത വാര്‍ത്ത വൈറലായിരുന്നു. ഇക്കാര്യം രാഹുല്‍ ഗാന്ധിയും അറിഞ്ഞിരുന്നെന്നു നൗഷാദ് പറഞ്ഞു. നമ്മള്‍ക്ക് രാഷ്ട്രീയം ഇപ്പോള്‍ വേണ്ടെന്നും ഒരുമിച്ചു നില്‍ക്കാമെന്നും രാഹുല്‍ നൗഷാദിനോടു പറഞ്ഞു.