NS Madhavan

രാഹുല്‍ ഗാന്ധി തിരക്ക് അഭിനയിക്കുന്നത് അവസാനിപ്പിക്കണമെന്ന് എന്‍.എസ്. മാധവന്‍

Top Stories

കൊച്ചി: രാഹുല്‍ ഗാന്ധി തിരക്ക് അഭിനയിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. വയനാട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കണം. മണ്ഡലത്തില്‍ പ്രവര്‍ത്തിക്കേണ്ടത് എങ്ങനെയാണെന്നു കല്‍പറ്റ എംഎല്‍എ സി.കെ.ശശീന്ദ്രനെകണ്ടു മനസിലാക്കണം. രാഹുല്‍ ഗാന്ധിക്ക് ഭാര്യയോ കുട്ടികളോ ഇല്ലാത്തതിനാല്‍ വീട്ടില്‍ പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

പ്രകൃതി ദുരന്തമുണ്ടായ വയനാട്ടില്‍ ഇപ്പോഴും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞയാഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലും പ്രളയവും വയനാടിനെ പിടിച്ച് ഉലച്ചിരുന്നു. പ്രകൃതി ഏല്‍പ്പിച്ച ദുരന്തത്തില്‍നിന്നും ഇനിയും മോചനം നേടിയിട്ടില്ല വയനാട്. ഈ പശ്ചാത്തലത്തിലാണ് എന്‍.എസ്.മാധവന്റെ ട്വീറ്റ്.