പുനര്‍ജ്ജനി പദ്ധതി: മൂന്നാമത്തെ വീടിന്റെ താക്കോല്‍ ദാനം മുന്‍മന്ത്രി കെ. ബാബു നിര്‍വഹിച്ചു

Top Stories

 

കൊച്ചി: പുനര്‍ജ്ജനി പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച മൂന്നാമത്തെ വീടിന്റെ താക്കോല്‍ ദാനം മുന്‍മന്ത്രി കെ. ബാബു നിര്‍വഹിച്ചു. ചേരാനെല്ലൂര്‍ ചക്കാല മുറ്റത്ത് സി.എം.ജോണ്‍സനാണു താക്കോല്‍ കൈമാറിയത്. എറണാകുളം നോര്‍ത്ത് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രളയത്തില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണ പദ്ധതിയായ പുനര്‍ജ്ജനി നടപ്പിലാക്കുന്നത്.
ബ്ലോക്ക് പ്രസിഡന്റ് ഹെന്റി ഓസ്റ്റിന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ എം.എല്‍.എ ലൂഡി ലൂയിസ് മുഖ്യാതിഥിയായിരുന്നു. ചേരാനെല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, പഞ്ചായത്ത് അംഗം ആരിഫ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിന്‍സി ഡേറിസ്, മുന്‍ ജില്ലാ പഞ്ചായത്തംഗം എം.വി.ലോറന്‍സ് , മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.ജി.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
കുടുംബാംഗങ്ങള്‍ക്ക് പ്രൊഫഷണല്‍സ് കോണ്‍ഗ്രസ്സ് അംഗം ഫസലു ഉപഹാരങ്ങള്‍ സമ്മാനിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ സി.കെ.തങ്കപ്പന്‍, കെ.എസ്.സൈഫുദ്ധീന്‍, ബ്ലോക്ക് ഭാരവാഹികളായ എ.കെ.അജിത്ത് കുമാര്‍, മണ്ഡലം ഭാരവാഹികളായ സ്റ്റാന്‍സലാവോസ്, ജെയിംസ് തൈപ്പറമ്പില്‍, ആല്‍ഫ്രെഡ്.ടി.ആര്‍, ഡിക്‌സണ്‍ കിണറ്റിങ്കല്‍, ജയ, ഓമന, സ്റ്റീഫന്‍, ആന്റണി മുക്കത്ത് എന്നിവര്‍ നേതൃത്വം നല്‍കി.