ഗൂഗിള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് പ്രിയ പ്രകാശ് വാര്യരെ, രണ്ടാമത് നിക്ക് ജൊനാസിനെ

Business

 

ന്യൂഡല്‍ഹി: ഗൂഗിളില്‍ 2018-ല്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് മലയാളിയായ പ്രിയ പ്രകാശ് വാര്യരെ. ഇക്കാര്യം ഗൂഗിള്‍ ഇന്ത്യയാണ് ബുധനാഴ്ച അറിയിച്ചത്. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ‘ മാണിക്യ മലരായ പൂവി ‘ എന്ന ഗാനത്തില്‍ കണ്ണിറുക്കുന്ന രംഗമാണ് പ്രിയയെ ശ്രദ്ധേയയാക്കിയത്. പ്രിയ, കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ ഗൂഗിളില്‍ തിരഞ്ഞത് പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവും അമേരിക്കന്‍ പൗരനുമായ നിക്ക് ജൊനാസിനെയാണ്. പ്രമുഖ നര്‍ത്തകി സപ്‌ന ചൗധരി, പ്രിയങ്ക ചോപ്ര, ബോളിവുഡ് നടി സോനം കപൂറിന്റെ ഭര്‍ത്താവ് ആനന്ദ് അഹൂജ തുടങ്ങിയവരും പട്ടികയില്‍ മുന്‍നിരയിലുണ്ട്.
ഈ വര്‍ഷം മേയ് മാസം വിവാഹിതരായ ഹാരി-മേഗന്‍ മെര്‍ക്കല്‍ വിവാഹത്തെ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ നിരവധി പേര്‍ ഗൂഗിളില്‍ പരതി.
“how to invest in bitcoin”
“what is kiki challenge”
“what is me too campaign”
“how to link Aadhaar with mobile number”
“how to port mobile number”
തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ഗൂഗിളില്‍ നിരവധി പേര്‍ തിരയല്‍ നടത്തുകയുണ്ടായെന്നു ഗൂഗിള്‍ അറിയിച്ചു.