പ്രിയ വാര്യരുടെ പുതിയ ചിത്രം വൈറല്‍

Uncategorized

 

ന്യൂഡല്‍ഹി: പ്രിയ പ്രകാശ് വാര്യരുടെ റോഷനുമൊത്തുള്ള ഏറ്റവും പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പ്രിയയുടെ ഇന്‍സ്റ്റാഗ്രാം എക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം ആറ് ലക്ഷത്തിലേറെ പേര്‍ ലൈക്ക് ചെയ്തു കഴിഞ്ഞു. ചിത്രത്തില്‍ ഇരുവരും പരസ്പരം കണ്ണുകളിലേക്കു നോക്കിയിരിക്കുകയാണ്. ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ പ്രധാന വേഷണങ്ങള്‍ ചെയ്തവരാണ് പ്രിയയും റോഷനും. ഒരു അഡാര്‍ ലൗ ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിനത്തില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഗാനത്തിലെ കണ്ണിറുക്കുന്ന ഒരൊറ്റ രംഗത്തിലൂടെ പ്രശസ്തി നേടിയ പ്രിയ ബോളിവുഡിലേക്ക് സമീപകാലത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ശ്രീദേവി ബംഗ്ലാവ് എന്നാണു ചിത്രത്തിന്റെ പേര്.

 


View this post on Instagram

🧸

A post shared by priya prakash varrier (@priya.p.varrier) on