ത്രിപുരയില്‍ ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ്: പോളിംഗ് ആരംഭിച്ചു

India

 

അഗര്‍ത്തല: ത്രിപുര യില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ വൈകുന്നേരം നാല് വരെയാണ് പോളിംഗ്. 60 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 59 മണ്ഡലങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടക്കുക. ചാരിലാം മണ്ഡലത്തില്‍ മാര്‍ച്ച് 12 നും തെരഞ്ഞെടുപ്പ് നടക്കും. ഇവിടെ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന രാമേന്ദ്ര നാരായണ്‍ ദേബ് ബെര്‍മയുടെ നിര്യാണത്തെ തുടര്‍ന്നാണ് പോളിംഗ് മാര്‍ച്ച് 12-ലേക്ക് മാറ്റിയത്.
ആകെ 25 ലക്ഷത്തോളം വോട്ടര്‍മാരുള്ള ത്രിപുരയില്‍ ഇന്ന നടക്കുന്ന തെരഞ്ഞെടുപ്പ് അത്യന്തം വാശിയേറിയതായിരിക്കും. ഫലപ്രഖ്യാപനം മാര്‍ച്ച് മൂന്നിന് നടക്കും.
25 വര്‍ഷമായി സിപിഎം ഭരിക്കുന്ന സംസ്ഥാനമാണ് ത്രിപുര.