UP Deadman Alive

ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിച്ചു; ചിതയ്ക്കുള്ളിലേക്കെടുത്തപ്പോള്‍ ശരീരം ചലിച്ചു, സംഭവം യുപിയില്‍

Feature

ലക്നൗ: വൈദ്യശാസ്ത്രം ഇന്നു കച്ചവടവത്കരിക്കപ്പെട്ടിരിക്കുകയാണെന്ന് പൊതുവേ പറയപ്പെടുന്നുണ്ട്. പണം ഇല്ലാത്തവര്‍ക്ക് ചികിത്സ നിഷേധിക്കുന്നതായും പരാതിയുണ്ട്. സമീപ ദിവസം യുപിയില്‍ നടന്നൊരു സംഭവം ഈ ആരോപണത്തെ ശരിവയ്ക്കുന്നതാണ്. ജൂണ്‍ 21ന് ഒരു യുവാവിനെ അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20 വയസുകാരനാണു യുവാവ്. ഇയാളുടെ ചികിത്സയ്ക്കായി ഏകദേശം ഏഴ് ലക്ഷത്തോളം രൂപ കുടുംബം ചിലവഴിച്ചു. ഒടുവില്‍ പണം തീര്‍ന്നെന്നും കുടുംബം ആശുപത്രി അധികൃതരെ അറിയിച്ചപ്പോള്‍ യുവാവ് മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ജുലൈ ഒന്നിന് ആംബുലന്‍സില്‍ യുവാവിന്റെ ശരീരം വീട്ടിലെത്തിച്ചു. സംസ്‌കരിക്കാനായി ചിതയിലേക്ക് എടുക്കുന്നതിനു മുന്‍പ് ശരീരം ചലിക്കുന്നതായി അവിടെ കൂടിയവരില്‍ ചിലര്‍ കണ്ടു. തുടര്‍ന്നു വേഗം ആശുപത്രിയിലേക്കു കൊണ്ടു പോയി. അവിടെ ചെന്നപ്പോള്‍ ആള്‍ക്കു ജീവനുണ്ടെന്നു ഡോക്ടര്‍ പറയുകയും ചെയ്തു. ഇപ്പോള്‍ യുവാവിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും ഇതേ കുറിച്ച് അന്വേഷണം നടത്തുമെന്നുമാണ് ലക്നൗ ചീഫ് മെഡിക്കല്‍ ഓഫീസര്‍ നരേന്ദ്ര അഗര്‍വാള്‍ അറിയിച്ചിരിക്കുന്നത്.