പാകിസ്ഥാന്‍ പരാജയപ്പെട്ട ശക്തി: ഷേഖ് ഹസീന

India

ധാക്ക: പാകിസ്ഥാന്‍ പരാജയപ്പെട്ട ശക്തിയാണെന്നും 1971ലെ യുദ്ധക്കുറ്റ വിചാരണ നടപടികള്‍ക്കെതിരേ ഇസ്ലാമാബാദിന്റെ പ്രതിഷേധമാണ് 19ാം സാര്‍ക്ക് ഉച്ചകോടിയില്‍നിന്നും പിന്മാറാന്‍ ബംഗ്ലാദേശിനെ പ്രേരിപ്പിച്ചതെന്നു പ്രധാനമന്ത്രി ഷേഖ് ഹസീന പറഞ്ഞു.

1971ലെ വിമോചന സമരത്തില്‍ ബംഗ്ലാദേശ് പാകിസ്ഥാനെ തോല്‍പ്പിച്ച ചരിത്രമുണ്ട്. പരാജയപ്പെട്ട ശക്തിയെന്ന നിലയില്‍ പാകിസ്ഥാന് നിരവധി കാര്യങ്ങള്‍ പറയാനുണ്ടാകും. എന്നാല്‍ അതൊന്നും ബംഗ്ലാദേശിനെ ബാധിക്കുന്ന കാര്യങ്ങളല്ല. അവരുടെ വീരവാദങ്ങള്‍ക്ക് ബംഗ്ലാദേശ് ചെവികൊടുക്കേണ്ട കാര്യവുമില്ലെന്നു ഷേഖ് ഹസീന പറഞ്ഞു. ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസമ്മേളനത്തില്‍ പങ്കെടുത്തതിനു ശേഷം ധാക്കയില്‍ തിരിച്ചെത്തിയ ഹസീന, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ആഗ്രഹമെന്നു പറഞ്ഞ ഹസീന, യുദ്ധം സംഭവിച്ചാല്‍ ബംഗ്ലാദേശിനും ദോഷമാണെന്നു പറഞ്ഞു.

Comments are closed.