എറണാകുളം നോര്‍ത്ത് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പഠനക്കളരി സംഘടിപ്പിച്ചു

Top Stories

കൊച്ചി: കെപിസിസിയുടെ ‘മൈ ബൂത്ത് മൈ പ്രൈഡ് ‘ ക്യാംപയിന്റെ ഭാഗമായി എറണാകുളം നോര്‍ത്ത് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബ്ലോക്കിന്റെ കീഴില്‍ വരുന്ന 82 ബൂത്തുകളില്‍ നിന്നുള്ള ബൂത്ത് പ്രസിഡന്റുമാര്‍, വനിത വൈസ് പ്രസിഡന്റുമാര്‍, ബിഎല്‍എമാര്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള ‘ പഠനക്കളരി ‘ ഡിസിസി ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. ബ്ലോക്ക് പ്രസിഡന്റ് ഹെന്റി ഓസ്റ്റിന്‍ അധ്യക്ഷത വഹിച്ച ക്യാമ്പ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ ഉദ്ഘാടനം ചെയ്തു.

ഹൈബി ഈഡന്‍ എംഎല്‍എ, മുന്‍ മന്ത്രിമാരായ കെ.ബാബു, ഡൊമിനിക്ക് പ്രസന്റേഷന്‍, മുന്‍ എംഎല്‍എ ലൂഡി ലൂയിസ്, കെപിസിസി ഭാരവാഹികളായ എന്‍.വേണുഗോപാല്‍, പി.എ.സലിം, കെപിസിസി നിര്‍വ്വാഹക സമിതി അംഗങ്ങളായ ടോണി ചമ്മണി,എം.ആര്‍. അഭിലാഷ്, ഡിസിസി ഭാരവാഹികളായ ജോസഫ് ആന്റണി, സിന്റ ജേക്കബ്ബ്, ഇക്ബാല്‍ വലിയവീട്ടില്‍, കെ.എക്‌സ്.സേവ്യര്‍, സി.കെ.ഗോപാലന്‍, യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പദ്മനാഭന്‍ മാസ്റ്റ്ര്‍ എന്നിവര്‍ പ്രസംഗിച്ചു,

ട്രെയിനിംഗ് ക്ലാസ്സുകള്‍ക്ക് അബദുള്‍ റഷീദ്,കെ.വി.മുരളി, ഹെന്റി ഓസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.സമാപന സമ്മേളനം എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ എം.വി.ജോര്‍ജ്, ആര്‍. രമേശന്‍, ട്രഷറര്‍ വി.ആര്‍. സുധീര്‍ മണ്ഡലം പ്രസിഡന്റുമാരായ കെ.ജി. രാജേഷ്, സി.ജെ.ജോര്‍ജ്, സി.ജി പ്രമോദ്, പി.ബി.തമ്പി, ബ്ലോക്ക് സെക്രട്ടറിമാരായ എ.കെ.അജിത്ത് കുമാര്‍, വി.കെ.. ശശിധരന്‍, ശിവശങ്കരന്‍, ഒ.എസ്. ജാഫര്‍ ഖാന്‍, സനല്‍ നെടിയതറ, ജോസഫ് കട്ടിക്കാരന്‍ പി.എസ്. മണികണീ രാജന്‍ എന്നിവര്‍ പ്രസീഡിയങ്ങള്‍ക് നേതൃത്വം നല്‍കി.