Netflix ുമായി ഒബാമ സഹകരിച്ചേക്കും

Entertainment

 

ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ സ്ട്രീമിംഗ് വീഡിയോ ഭീമനായ നെറ്റ്ഫ്‌ളിക്‌സുമായി മുന്‍ യുഎസ് പ്രസിഡന്റ് ഒബാമ സഹകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.
യുഎസ് പ്രസിഡന്റായിരുന്നപ്പോള്‍ ആരോഗ്യ സംരക്ഷണം, വിദേശനയം, കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കല്‍ എന്നിവ സംബന്ധിച്ചെടുത്ത തീരുമാനങ്ങളെ കുറിച്ചു സംസാരിക്കുന്ന പരിപാടിയായിരിക്കും നെറ്റ്ഫ്‌ളിക്‌സില്‍ ഒബാമ അവതരിപ്പിക്കുക. ഒബാമയോടൊപ്പം ഭാര്യ മിഷേലും പരിപാടിയില്‍ പങ്കെടുക്കും.
ടോക്ക് ഷോ രീതിയിലായിരിക്കും പരിപാടി. 117 ദശലക്ഷം പേര്‍ കഴിഞ്ഞ വര്‍ഷം തങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയെന്നാണു നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിച്ചത്.