Noushad streetvendor

നൗഷാദിന്റെ റിപ്പോര്‍ട്ട് ഇംഗ്ലീഷ് മാധ്യമങ്ങളിലും

Top Stories

കൊച്ചി: പ്രകൃതി ദുരന്തത്തില്‍പ്പെട്ടവര്‍ക്കു വസ്ത്രങ്ങള്‍ സംഭാവന ചെയ്ത് ശ്രദ്ധ നേടിയ നൗഷാദിനെ കുറിച്ച് എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Why Noushad, A Cloth Vendor, Is Winning Hearts In Flood-Hit Kerala എന്ന തലക്കെട്ടിലാണ് എന്‍ഡിടിവി നൗഷാദിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
കൊച്ചിയിലെ തെരുവ് കച്ചവടക്കാരനായ നൗഷാദ് ഈദ്, ഓണത്തിനു വേണ്ടി വില്‍ക്കാന്‍ കരുതിയ വസ്ത്രങ്ങളാണു ദുരിത ബാധിതര്‍ക്കു വേണ്ടി സൗജന്യമായി സംഭാവന ചെയ്തതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഇതിനോടകം സോഷ്യല്‍മീഡിയയിലൂടെ പ്രശസ്തി നേടിയ നൗഷാദിന്റെ ധാനധര്‍മ്മത്തെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.കെ. ശൈലജ, ജി. സുധാകരന്‍, നടന്മാരായ മമ്മൂട്ടി, ജയസൂര്യ, സിദ്ധീഖ്, ആസിഫ് അലി എന്നിവര്‍ രംഗത്തുവന്നു.

https://www.ndtv.com/kerala-news/kerala-street-vendor-noushad-donates-new-clothes-for-flood-hit-people-says-my-eid-is-like-this-2084239?pfrom=home-topstories