ഇന്ദ്ര നൂയിയെ ഐസിസി ബോര്‍ഡിലേക്ക് തെരഞ്ഞെടുത്തു

Sports

മുംബൈ: പെപ്‌സിക്കോ ചെയര്‍പേഴ്‌സനും സിഇഒയുമായ ഇന്ദ്ര നൂയിയെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ബോര്‍ഡിലേക്ക് നിയമിച്ചു. ഇതോടെ സംഘടനയിലെ ആദ്യ സ്വതന്ത്ര വനിതാ ഡയറക്ടറായി നൂയി. 2018 ജൂണ്‍ മാസം ഇന്ദ്ര നൂയി ബോര്‍ഡംഗമായി ചുമതലയേല്‍ക്കും.
ഐസിസിയില്‍ സ്വതന്ത്ര ഡയറക്ടറുടെ കാലാവധി രണ്ട് വര്‍ഷമാണ്. ഇത് പിന്നീട് രണ്ട് തവണ കൂടി നീട്ടാനും സാധിക്കും. ഫോര്‍ച്യൂണ്‍ മാഗസിന്‍ ലോകത്തിലെ ഏറ്റവും ശക്തയായ വനിതയായി തെരഞ്ഞെടുത്തിട്ടുള്ള ആഗോള ബിസിനസ് ലീഡറാണ് ഇന്ദ്ര നൂയി.