ഇപ്രാവിശ്യം സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കില്ല

Top Stories

 

സ്റ്റോക്ക്‌ഹോം: 70 വര്‍ഷത്തിനിടെ, ആദ്യമായി ഇക്കുറി സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കേണ്ടതില്ലെന്നു തീരുമാനിച്ചു.
നൊബേല്‍ സാഹിത്യ സമ്മാനം പ്രഖ്യാപിക്കുന്ന സ്വീഡിഷ് അക്കാദമിയുമായി ബന്ധമുള്ള ഫ്രഞ്ച് വംശജന്‍ ഴാങ് ക്ലോഡ് ആര്‍നോള്‍ട്ടിനെതിരേ സ്റ്റോക്ക്‌ഹോം കോടതി വിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ഈ വര്‍ഷം സാഹിത്യത്തിനുള്ള നൊബേല്‍ നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ബലാല്‍സംഗക്കുറ്റമാണ് ഴാങിനെതിരേ ചുമത്തിയിരിക്കുന്നത്. ഇദ്ദേഹത്തിനെതിരേ കോടതി വിധി പുറപ്പെടുവിച്ചതിന്റെ പശ്ചാത്തലത്തില്‍, സ്വീഡിഷ് അക്കാദമിയില്‍ അഭിപ്രായ ഭിന്നത രൂപപ്പെട്ടിരുന്നു. ഇതാണ് ഈ വര്‍ഷം സാഹിത്യത്തിനുള്ള നൊബേല്‍ നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലെത്താന്‍ അക്കാദമിയെ പ്രേരിപ്പിച്ചത്. ഇതിനു മുന്‍പ് 1949-ലായിരുന്നു സാഹിത്യത്തിനുള്ള അവാര്‍ഡ് പ്രഖ്യാപനം ഒഴിവാക്കിയത്. സാഹിത്യത്തിനുള്ള അവാര്‍ഡ് ഒഴിവാക്കിയതോടെ, ഈ വര്‍ഷം സമാധാനത്തിനുള്ള അവാര്‍ഡിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വെള്ളിയാഴ്ചയാണ് സമാധാനത്തിനുള്ള അവാര്‍ഡ് പ്രഖ്യാപിക്കുന്നത്.