newage consulting

ലെഫ്റ്റ്, റൈറ്റ് ഓര്‍ സെന്റര്‍ – ന്യൂ ഏജ് ഈസ് ദി ബെസ്റ്റ്

Top Stories

 

കൊച്ചി: തെരെഞ്ഞെടുപ്പ് പ്രചാരണ രംഗം പ്രൊഫഷണല്‍വല്‍ക്കരിക്കപ്പെടുകയും, സാമ്പ്രദായിക രീതികള്‍ മാറുകയും ചെയ്യുമ്പോള്‍ പുതിയ സ്ഥാപനങ്ങളുടെയും, വിദഗ്ദ്ധരുടെയും ഉദയം സ്വാഭാവികം. ലോകത്താകമാനം രാഷ്ട്രീയ രംഗത്ത് അത്തരം പുതിയ അവസരങ്ങള്‍ തുറക്കുകയാണ്. ഒരു പക്ഷെ ലോക്‌സഭാ തെരെഞ്ഞെടുപ്പ് കേരളത്തില്‍ തുറന്നതും ഈ രംഗത്ത് വലിയ തോതിലുള്ള അവസരങ്ങളാണ്.

2019 ലോക്‌സഭാ തെരെഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഏറ്റവും ശ്രദ്ധേയമായത് കൊച്ചിയില്‍ നിന്നുള്ള ഒരു സ്ഥാപനത്തിന്റെ മുന്നേറ്റമാണ്. 5 വര്‍ഷത്തിലേറെയായി ഈ രംഗത്തുള്ള ‘ന്യൂ ഏജ് കണ്‍സള്‍ട്ടിങ് ‘ ഇക്കുറി കളം നിറഞ്ഞു. കാസറഗോഡ് മുതല്‍ തിരുവനന്തപുരം വരെ വിവിധ മണ്ഡലങ്ങളില്‍ വ്യത്യസ്ത മുന്നണികള്‍ക്കുമുള്ള നിരവധി അസൈന്മെന്റുകള്‍. സംസ്ഥാനത്ത് തെരെഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചത് ന്യൂ ഏജ് ആണ്.

2014 ല്‍ ഈ രംഗത്ത് തുടക്കം കുറിച്ച ന്യൂഏജ് ചുരുങ്ങിയ നാളുകള്‍ കൊണ്ട് പാര്‍ലമെന്റ്, നിയമസഭാ, ലോക്കല്‍ ബോഡി തെരെഞ്ഞെടുപ്പുകളിലായി 50 ലധികം അസൈന്മെന്റുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ തെരെഞ്ഞെടുപ്പില്‍ മാത്രം 9 ലോക്‌സഭാ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇവയില്‍ പലതും സംസ്ഥാന വ്യാപകമായിത്തന്നെ ശ്രദ്ധ നേടി. സ്ട്രാറ്റജി പ്ലാനിംഗ് & മാനേജ്മെന്റ്, ക്യാംപെയിന്‍ മാനേജ്മെന്റ്, വിവിധ രൂപത്തിലുള്ള സര്‍വേകള്‍, ഡാറ്റ അനാലിസിസ്, കണ്ടെന്റ് ഡവലപ്‌മെന്റ് & മാനേജ്മെന്റ്, പിആര്‍, കമ്മ്യൂണിക്കേഷന്‍, പ്രൊപ്പഗേഷന്‍, സോഷ്യല്‍ മീഡിയ, ഫീഡ്ബാക്ക് മെക്കാനിസം എന്നിങ്ങനെ പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടിങ്ങിന്റെ സമഗ്ര മേഖലകളിലും ന്യൂ ഏജ് പ്രവര്‍ത്തിക്കുന്നു. മാധ്യമങ്ങള്‍ക്കായുള്ള പ്രീ പോള്‍, എക്‌സിറ്റ് പോള്‍ സര്‍വേകളും ചെയ്യുന്നു. പല ദേശീയ ഏജന്‍സികളുടെയും സംസ്ഥാനത്തെ ഒഫീഷ്യല്‍ ഔട്‌സോര്‍സിങ് പാര്‍ട്ണറുമാണ്.

കേരളത്തില്‍ നിരവധി ഏജന്‍സികള്‍ ഈ രംഗത്തുണ്ടെങ്കിലും ഭൂരിപക്ഷം കമ്പനികളും സോഷ്യല്‍ മീഡിയ, പിആര്‍ എന്നിവയിലാണ് ഫോക്കസ് ചെയ്യുന്നത്. അത് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടിംഗിന്റെ ചെറിയൊരു അംശം മാത്രമേ ആകുന്നുള്ളൂ. സര്‍വേ, ഡാറ്റാ മാനേജ്മെന്റ് രംഗങ്ങളില്‍ പരിചയസമ്പത്തുള്ള ഏതാനും സ്ഥാപനങ്ങളുമുണ്ട്. എന്നാല്‍ പൊളിറ്റിക്കല്‍ സ്ട്രാറ്റജിയും, ഡാറ്റ അനാലിസിസും, മീഡിയ മാനേജ്മെന്റും സമന്വയിപ്പിച്ചുള്ള സമഗ്രമായ സേവനമാണ് ന്യൂഏജിന്റേത്. പെര്‍സെപ്ഷന്‍ മാനേജ്മെന്റ് എന്ന യുഎസ്പിയും ന്യൂഏജിനുണ്ട്. ദീര്‍ഘകാല പ്രൊജക്റ്റുകളും, ഹൃസ്വകാല അസൈന്മെന്റുകളും ഒരു പോലെ കമ്പനി ഏറ്റെടുക്കുന്നു. തമിഴ്നാട്, ഗോവ എന്നിവിടങ്ങളില്‍ പൊളിറ്റിക്കല്‍ പ്രോജക്റ്റുകള്‍ ഏറ്റെടുത്ത ന്യൂ ഏജ് പതിയെ ദേശീയ തലത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്.

പൊളിറ്റിക്കല്‍ സ്ട്രാറ്റജി പ്ലാനിങിനൊപ്പം ഡെവലപ്‌മെന്റ് പ്ലാനിങ്ങിലും ന്യൂ ഏജ് സജീവമാണ്. എംപി മാര്‍, എംഎല്‍എ മാര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കായി ഡവലപ്‌മെന്റ് പ്ലാനിങ്ങില്‍ പ്രവര്‍ത്തിക്കുന്നു. ഔട്‌സോഴ്‌സ് ചെയ്യുന്ന സ്ഥിരക്കാരടക്കം 100 ഓളം പേര്‍ അടങ്ങുന്നതാണ് ന്യൂ ഏജ് കണ്‍സള്‍ട്ടിങ് ടീം. പൊളിറ്റിക്‌സിനൊപ്പം കോര്‍പ്പറേറ്റ്, സോഷ്യല്‍, സ്‌പോര്‍ട്‌സ്, എജ്യുക്കേഷന്‍, ഹെല്‍ത്ത് കെയര്‍ എന്നീ വെര്‍ട്ടിക്കലുകളിലും ന്യൂ ഏജ് കണ്‍സള്‍ട്ടിങ് പ്രവര്‍ത്തിക്കുന്നുണ്ട്. 20 ലധികം പ്രൊജക്റ്റുകള്‍ പൂര്‍ത്തിയാക്കി.

abhilash chams

 

സെബിന്‍ പൗലോസ്, ജിന്‍സ് ജോസ്, അഭിലാഷ് ഐ ചാംസ്, രഞ്ജിത് ജോര്‍ജ് എന്നിവരാണ് ന്യൂഏജിന്റെ കണ്‍സള്‍ട്ടിങ് ഡിവിഷന് നേതൃത്വം നല്‍കുന്നത്. 2 വര്‍ഷത്തിനകം ദക്ഷിണേന്ത്യയിലെ മുന്‍നിര പൊളിറ്റിക്കല്‍ സ്ട്രാറ്റജി മാനേജ്മെന്റ് സ്ഥാപനം ആയി വളരുകയാണ് ലക്ഷ്യം. പെര്‍സെപ്ഷന്‍ മാനേജ്മെന്റില്‍ രാജ്യത്ത് തന്നെ മുന്‍നിര സ്ഥാപനങ്ങളില്‍ ഒന്നാവുക സ്വപ്നവും.