എം വി കൊളംബസ് കൊച്ചി തുറമുഖം വിട്ടു

Feature Top Stories

 

കൊച്ചി: 72 ദിവസം നീണ്ടു നില്‍ക്കുന്ന സമുദ്രയാത്രയുടെ ഭാഗമായി കൊച്ചിയില്‍ എട്ടാം തീയതി ഞായറാഴ്ച രാവിലെ ആറിനെത്തിയ എം വി കൊളംബസ് യാത്രാ കപ്പല്‍ വൈകുന്നേരം ആറിന് കൊച്ചി തുറമുഖം വിട്ടു. കപ്പലിനെ ഒരു നോക്ക് കാണാന്‍ വൈകുന്നരം ഫോര്‍ട്ടുകൊച്ചി ബീച്ചിലും, വൈപ്പിന്‍ഫെറിയിലും നിരവധി പേരാണ് ഒത്തുകൂടിയത്.

ഈ വര്‍ഷം ഫെബ്രുവരി 24-നാണു സിഡ്‌നിയില്‍നിന്നും എം വി കൊളംബസ് യാത്ര ആരംഭിച്ചത്. തുടര്‍ന്നു വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം ഈ മാസം ആറിനു കൊളംബോയില്‍ എത്തി. അവിടെനിന്നും പുറപ്പെട്ട കപ്പല്‍ എട്ടാം തീയതി ഞായറാഴ്ച രാവിലെ ആറിനു കൊച്ചിയിലെത്തി. വൈകുന്നേരം ആറിനു കൊച്ചിയില്‍നിന്നും തിരിച്ചു. മുംബൈ വഴി ദുബായിലേക്കും അവിടെ നിന്നും മസ്‌കറ്റിലേക്കും പോകുന്ന കപ്പല്‍ 72 ദിവസത്തെ യാത്രയ്ക്കു ശേഷം മേയ് ആറാം തീയതി ലണ്ടനില്‍ യാത്ര അവസാനിപ്പിക്കും.
P&O Cruises Australia ആണു കപ്പലിന്റെ ഓപറേറ്റര്‍. പാസഞ്ചേഴ്‌സ് കപ്പാസിറ്റി 1,578-1,856. കപ്പലില്‍ ക്രൂ അംഗങ്ങളുടെ എണ്ണം 700.