ലോക സുന്ദരിപ്പട്ടം വനേസ പോണ്‍സ് ഡി ലിയോണിന്

Top Stories

 

സാന്യ(ചൈന): മെക്‌സിക്കന്‍ മോഡലും, വൊളന്റീയറുമായ വനേസ പോണ്‍സ് ഡി ലിയോണ്‍ 2018 ലെ ലോക സുന്ദരിപ്പട്ടം കരസ്ഥമാക്കി. ശനിയാഴ്ച ചൈനയിലെ ഹെയ്‌നാനില്‍ നടന്ന ചടങ്ങില്‍ വിജയിയായ വനേസയ്ക്ക് മുന്‍ ലോകസുന്ദരി ഇന്ത്യയുടെ മനുഷി ചില്ലര്‍ കിരീടമണിയിച്ചു.

ഇന്റര്‍നാഷണല്‍ ബിസിനസില്‍ ബിരുദമുള്ള 26കാരിയാണ് വനേസ.
തായ്‌ലാന്‍ഡിന്റെ നിക്കോളിന്‍ പിക്കാപ്പ ലിംമ്‌സ്‌നുകാനാണ് ഫസ്റ്റ് റണ്ണര്‍ അപ്പ്.