Lata Mangeshkar

അരുത് ധോണി, ഇപ്പോള്‍ അത് ചിന്തിക്കരുത്: ലതാ മങ്കേഷ്‌ക്കര്‍

Top Stories

മുംബൈ: ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലാന്‍ഡിനോട് ഇന്ത്യ തോറ്റതോടെ എം.എസ്. ധോണി വിരമിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും ഇപ്പോള്‍ വിരമിക്കരുതെന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ് പ്രശസ്ത ഗായിക ലതാ മങ്കേഷ്‌ക്കര്‍.

ആജ് കല്‍ മേ സുന്‍ രഹി ഹു കേ ആപ് റിട്ടയര്‍ ഹോനാ ചാഹ്ത്തേ ഹേന്‍

(നിങ്ങള്‍ വിരമിക്കാന്‍ പോവുകയാണെന്ന് ഇന്ന് ഞാന്‍ കേള്‍ക്കാനിടയായി).

കൃപയാ ആപ് ഏസാ മത്ത് സോചിയേ. ദേശ് കോ ആപ്പ് കേ ഖേല്‍ കി സെരൂരത്ത് ഹേ ഔര്‍ യേ മേരി ഭി റിക്വസ്റ്റ് ഹേ കി റിട്ടയര്‍മെന്റ് കാ വിചാര്‍ ഭി ആപ് മന്‍ മേ മത്ത് ലായിയേ.

( അത് ചെയ്യരുത്. ഈ രാജ്യത്തിന് നിങ്ങളെ വേണം. വിരമിക്കലിനെ കുറിച്ച് ചിന്തിക്കരുതെന്നാണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്)- ലതാ മങ്കേഷ്‌ക്കര്‍ ട്വീറ്റ് ചെയ്തു.

ഈ ട്വീറ്റിന് നിമിഷ നേരം കൊണ്ട് 14,000 ലൈക്കുകളാണ് ലഭിച്ചത്. നിരവധി പേര്‍ ലതാ മങ്കേഷ്‌ക്കറുടെ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.