കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ 8 മണിക്കൂര്‍ ചോദ്യം ചെയ്തു

Uncategorized

 

കൊല്‍ക്കത്ത: ഷാരദ ചിറ്റ് ഫണ്ട് അഴിമതിയുമായി ബന്ധപ്പെട്ടു തെളിവ് നശിപ്പിച്ചെന്ന കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ശനിയാഴ്ച മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗില്‍ സിബിഐ ചോദ്യം ചെയ്തു. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഷില്ലോംഗില്‍ വച്ച് ചോദ്യം ചെയ്തത്. രാവിലെ 11 മുതല്‍ രാത്രി 7.30 വരെയായി എട്ട് മണിക്കൂര്‍ നീണ്ടു നിന്നു ചോദ്യം ചെയ്യല്‍. നാളെയും ഹാജരാകണമെന്നു സിബിഐ രാജീവ് കുമാറിനോടു നിര്‍ദേശിച്ചിട്ടുണ്ട്.
രാജീവ് കുമാറിനൊപ്പം അഡ്വക്കെറ്റ് ബിശ്വജിത്ത് ദേബും, കൊല്‍ക്കത്ത പൊലീസിലെ മൂന്ന് ഉന്നത റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരും ഷില്ലോംഗ് യാത്രയില്‍ അനുഗമിക്കുന്നുണ്ട്.
സിബിഐ 12 അംഗ സംഘമാണു ചോദ്യം ചെയ്യാനെത്തിയിരിക്കുന്നത്.