Virat

ധോണിക്കു മുന്‍പു പാണ്ഡ്യയെ ഇറക്കിയത് തിരിച്ചടിയായോ ?

Top Stories

 

സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് ഇന്ത്യയ്‌ക്കേറ്റ പരാജയത്തിന്റെ കാരണങ്ങള്‍ നിരവധിയുണ്ട്. അവയില്‍ ഒന്നായി കണക്കാക്കുന്നത് ബാറ്റിംഗ് ഓര്‍ഡറില്‍ ധോണിക്കു മുന്‍പു പാണ്ഡ്യയെ ഇറക്കിയതാണ്. 3.1 ഓവറില്‍ ഇന്ത്യയുടെ മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ ഔട്ടായിരുന്നു. തുടര്‍ന്ന് ഋഷഭ് പന്തും, ദിനേഷ് കാര്‍ത്തിക്കും, പാണ്ഡ്യയും എത്തി. ഏഴാമനായിട്ടാണ് ധോണിയെത്തിയത്. ഇത് വലിയൊരു അബദ്ധമായിരുന്നെന്നാണു മുന്‍താരം വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞത്. 2011-ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ ധോണി ബാറ്റിംഗ് ഓര്‍ഡറില്‍ സ്വയം പ്രൊമോട്ട് ചെയ്ത് മുന്‍നിരയിലേക്ക് എത്തിയിരുന്നു. ആ തീരുമാനം ശരിയായിരുന്നെന്നു തെളിയുകയും ചെയ്തു.