കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍

Kerala

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത് ഹൗസില്‍ ഷുഹൈബിനെ(30) വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇന്നു കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു. ഇന്നലെ രാത്രിയാണ് മട്ടന്നൂരിനു സമീപം എടയന്നൂര്‍ തെരൂരില്‍ വച്ച് ഷുഹൈബിനെ കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞതിനു ശേഷമാണ് വെട്ടിയത്. പള്ളിപ്പറമ്പത്ത് ഹൗസില്‍ നൗഷാദ്(27), റിയാസ് മന്‍സിലില്‍ റിയാസ്(27) തുടങ്ങിയവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്.
കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചത്. ഹര്‍ത്താലില്‍ വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.