Josetom Pulikkunel

നിഷയല്ല; പാലായില്‍ ജോസ് ടോം പുലിക്കുന്നേല്‍ യുഡിഎഫ് സ്ഥാനാര്‍ഥി

Top Stories

പാലാ: ജോസ് ടോം പുലിക്കുന്നേല്‍ പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണു പാലാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി ജോസ് ടോം പുലിക്കുന്നേലിനെ പ്രഖ്യാപിച്ചത്.
കെ.എം.മാണിയുടെ അടുത്ത വിശ്വസ്തനായിട്ടാണ് ജോസ് ടോം അറിയപ്പെട്ടിരുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും എം.ജി. യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവുമാണ്. മീനച്ചില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായിരുന്നു ജോസ് ടോം.

ജോസ് കെ മാണിയുടെ ഭാര്യ നിഷ മത്സരിക്കുമെന്നാണ് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നതെങ്കിലും പി.ജെ. ജോസഫ് എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു.