പൂനെ: പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദിന്റെ (ജെഇഎം) അണ്ടര്‍വാട്ടര്‍ വിഭാഗം ആക്രമണങ്ങള്‍ നടത്താന്‍ ആളുകളെ പരിശീലിപ്പിക്കുകയാണെങ്കിലും ഇന്ത്യന്‍ നാവികസേന ഇത്തരത്തിലുള്ള ഏതൊരു ശ്രമവും തടയാന്‍ പൂര്‍ണ്ണമായും തയ്യാറാണെന്നു
തിങ്കളാഴ്ച പൂനെയില്‍ നാവികസേനാ മേധാവി അഡ്മിറല്‍ കരമ്പിര്‍ സിംഗ് പറഞ്ഞു.
തീരദേശ സുരക്ഷയിലെ എല്ലാ പങ്കാളികളും കടലില്‍ നിന്ന് ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്തരിച്ച കരസേനാ മേധാവി ജനറല്‍ ബി.സി. ജോഷിയുടെ സ്മരണയ്ക്കായി നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഓഷ്യന്‍ – ചേഞ്ചിംഗ് ഡൈനാമിക്- മാരിടൈം സെക്യൂരിറ്റി ഇംപറേറ്റീവ്‌സ് ഓഫ് ഇന്ത്യ ‘എന്ന പ്രഭാഷണത്തിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.