വേള്‍ഡ് സിറ്റീസ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മേയര്‍ക്ക് ക്ഷണം

Feature

കൊച്ചി: സിംഗപ്പൂരില്‍ ഈ വര്‍ഷം എട്ടാം തീയതി മുതല്‍ 12-ാം തീയതി വരെ നടക്കുന്ന വേള്‍ഡ് സിറ്റീസ് സമ്മിറ്റ്-2018ല്‍ പങ്കെടുക്കാന്‍ കൊച്ചി മേയര്‍ സൗമിനി ജെയ്‌നിന് ക്ഷണം. കോണ്‍സുലേറ്റ് ജനറല്‍ ഓഫ് സിംഗപ്പൂര്‍ റോയ് ഖോ, കൊച്ചി കോര്‍പറേഷനിലെത്തിയാണു സൗമിനി ജെയ്‌നിനെ ക്ഷണിച്ചത്. കേന്ദ്ര സ്മാര്‍ട്ട് സിറ്റി ഉള്‍പ്പെടെ കൊച്ചി നഗരത്തില്‍ പുരോഗമിക്കുന്ന വിവിധ വികസന പദ്ധതികളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. കൊച്ചിയുടെ പുരോഗതിക്കു ഗുണകരമാകുന്നതിനുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യാനും അദ്ദേഹം മറന്നില്ല.