virat kohli

സെമിയില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടും

Top Stories

ലണ്ടന്‍: ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2019 ന്റെ ഗ്രൂപ്പ് ഘട്ടം അവസാനിക്കുന്നതോടെ സെമിഫൈനല്‍ നിരയ്ക്ക് അന്തിമരൂപമായി. ലീഡ്‌സില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ശ്രീലങ്കയെ ഇന്ത്യ പരാജയപ്പെടുത്തുകയും മറ്റൊരു മത്സരത്തില്‍ ഓസ്‌ട്രേലിയയെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തുകയും ചെയ്തതോടെ പോയ്ന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യയുടെ പോയ്ന്റ് 15ും ഓസ്‌ട്രേലിയയ്ക്ക് 14 പോയ്ന്റുമാണുള്ളത്. ജുലൈ ഒന്‍പതിന് നടക്കുന്ന ആദ്യ സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടും. ഓള്‍ഡ് ട്രാഫോഡിലാണ് മത്സരം. 11 ന് എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും.