കേരള തീരത്ത് കനത്ത ജാഗ്രത

Kerala

തിരുവനന്തപുരം: കേരള തീരത്ത് കനത്ത ജാഗ്രത നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കന്യാകുമാരിക്ക് തെക്ക് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനിടയില്‍ തീവ്ര ന്യൂനമര്‍ദ്ദമാകുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണിത്.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കുവാനും മുഖ്യമന്ത്രി ജില്ലാ കളക്ടര്‍മാര്‍ക്കും ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ തീരദേശ മേഖലയിലെ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിരന്തരം വിലയിരുത്തുന്നുണ്ടെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.