Hemamailini

ഹേമമാലിനിയെ ട്രോളി ധര്‍മേന്ദ്ര

Entertainment

 

ന്യൂഡല്‍ഹി: കഴിഞ്ഞ ശനിയാഴ്ച പാര്‍ലമെന്റില്‍ ഒരു ചൂല് എടുത്ത് ശുചിത്വ ഡ്രൈവില്‍ പങ്കെടുത്തപ്പോള്‍ ബിജെപി MP ഹേമമാലിനി കനത്ത ട്രോളിന് വിധേയയാവുകയുണ്ടായി. ഇപ്പോള്‍ ഇതാ ഹേമമാലിനിയെ ട്രോളി കൊണ്ട് രംഗത്തുവന്നിരിക്കുകയാണു ധര്‍മേന്ദ്ര.

83 കാരനായ ധര്‍മേന്ദ്രയോട് ട്വിറ്ററിലൂടെ നിരവധി പേര്‍ ചോദിച്ചു ഭാര്യ എപ്പോഴെങ്കിലും ജീവിതത്തില്‍ ഒരു ചൂല് എടുത്തിട്ടുണ്ടോ എന്ന് ?

ഈ ചോദ്യത്തിന് ധര്‍മേന്ദ്ര ഹിന്ദിയില്‍ മറുപടി നല്‍കിയത് ഇങ്ങനെ

‘ തീര്‍ച്ചയായും ! അവര്‍ സിനിമയില്‍ ചൂല് എടുത്തിട്ടുണ്ട്. അവര്‍ ചൂല് പിടിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ ഒരു പുതിയ വ്യക്തിയെ പോലെ എനിക്കും തോന്നി ‘ ധര്‍മേന്ദ്ര ട്വീറ്റ് ചെയ്തു.

കുട്ടിക്കാലത്തു വീട്ടുജോലികളില്‍ അമ്മയെ സഹായിച്ചിരുന്നെന്നും, ചൂല് തൂത്തുവാരുന്നതില്‍ ‘വളരെ കാര്യക്ഷമന്‍’ എന്നും സ്വയം വിശേഷിപ്പിച്ചു ധര്‍മേന്ദ്ര.

‘ശുചിത്വം ഇഷ്ടപ്പെടുന്നു’ എന്ന് പറഞ്ഞാണ് അദ്ദേഹം ട്വീറ്റ് അവസാനിപ്പിച്ചത്, തുടര്‍ന്ന് നിരവധി പച്ച ഇലകളുടെ emoticons ും കൂട്ടിച്ചേര്‍ത്തു.