grace villa

മുതിര്‍ന്നവര്‍ക്ക് സ്വര്‍ഗ്ഗകൂടാരങ്ങള്‍; കാണാം, കൊച്ചിയിലെ വില്ല കമ്മ്യൂണിറ്റി

Business

മ്പതു കഴിഞ്ഞൊരു പട്ടുസാരി വാങ്ങിയാല്‍ ഹോ.. വയസ്സുകാലത്തെ ഒരു പൂതിയേ എന്ന് പറഞ്ഞു തഴക്കം ചെന്നിരുന്നു ഒരു സാമൂഹിക കാലത്തിനു ശേഷം, വര്‍ഷങ്ങള്‍ക്കിപ്പുറം അമ്പത്തഞ്ചു കഴിഞ്ഞ നല്ല യമണ്ടന്‍ ടീമുകള്‍ക്കുവേണ്ടി ഇങ്ങ് കൊച്ചി, മുളന്തുരുത്തിയില്‍ മൂന്നര ഏക്കറില്‍ പ്രകൃതിയോടൊത്തിണങ്ങി എല്ലാ സുരക്ഷയോടും കൂടി നിര്‍മിച്ച ഒരു അടാര്‍ വില്ല കോംപ്ലക്സ് തയാറായിരിക്കുകയാണ്. അതാണ് ഗ്രേസ് ലാന്‍ഡ്
വില്ല കമ്മ്യൂണിറ്റി.

തികച്ചും വേറിട്ടതും നൂതനവുമായ ഇത്തരമൊരു ആശയം മുന്നോട്ടുവച്ചതും യാഥാര്‍ഥ്യമാക്കിയതിന്റെയും പിന്നില്‍ ഗ്രേസ് ലാന്‍ഡ് ഫൗണ്ടേഷനാണ്.

villa members
യാതൊരുവിധ ക്ലേശങ്ങളോ ബുദ്ധിമുട്ടോ കൂടാതെ ഏറ്റവും ആനന്ദകരവും ആഘോഷകരവുമായ ജീവിതത്തിന്റെ മറുപകുതിയിലേക്കു ചുവടുവക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക് തികച്ചും പരിഗണിക്കാവുന്ന താമസസൗകര്യവും ജീവിതസൗകര്യങ്ങളും അതിന്റെ പാരമ്യത്തില്‍ ഇവിടെ അനുഭവിച്ചറിയാം.

ഡിസൈനിലും നിര്‍മ്മാണരീതിയിലും പിന്തുടര്‍ന്നിരിക്കുന്ന ശൈലി മുതിര്‍ന്നവരെയും അവരുടെ സുരക്ഷ ചട്ടങ്ങളെയും മുന്‍നിര്‍ത്തിയാണ്. മനോഹരവും കാലാതീതവുമായ ആര്‍ക്കിറ്റെക്റ്റ്ല്‍ ഡിസൈന്‍ അന്തസ്സിനും ആഭിജാത്യത്തിനും ചേര്‍ന്ന് നില്‍ക്കുന്ന വിധമാണ് രൂപകല്‍പന ചെയ്യപ്പെട്ടിട്ടുള്ളത്. പ്രൗഢി വിളിച്ചോതുന്ന ക്ലബ് ക്ലാസ് അന്തരീക്ഷവും മനോഹരങ്ങളായ പൂന്തോട്ടവും യാത്രാസൗകര്യങ്ങളും മറ്റൊരു സീനിയര്‍ കെയറിങ്ങ് സംവിധാനങ്ങള്‍ക്കും അവകാശപ്പെടാനാവാത്തതാണ്.

Villa library
ആശങ്കകള്‍കു വഴിയൊരുക്കാത്ത രീതിയില്‍ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ 600 സ്വ .ഫീറ്റില്‍ നിര്‍മ്മിച്ച 40 വില്ല ടൈപ്പ് അപ്പാര്‍ട്മെന്റുകളും 1000 സ്വ. ഫീറ്റില്‍ 16 സ്വകാര്യ വില്ലകളും അടങ്ങിയ ഈ ഗേറ്റ് വില്ല കമ്മ്യൂണിറ്റിയില്‍ ആരോഗ്യകരവും ദൈനംദിനപരവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുവാന്‍ 30 അംഗ സ്റ്റാഫുകളുടെയും മുഴുവന്‍ സമയ സേവനവും ഒരു കൈവിരല്‍ അകലെ ലഭ്യമാണ്.

സാമൂഹികപരമായ ഏതൊരു പ്രവര്‍ത്തനത്തിനും ഭാഗഭാക്കാകുവാനും ആഘോഷദിനങ്ങള്‍ അത്യാഘോഷമാക്കുവാനും ചുമതല അര്‍പ്പിക്കപ്പെട്ട സ്റ്റാഫുകളും മാനേജ്മെന്റും ജീവിതചുവടുകള്‍ക് ബലം നല്‍കുന്നു. ഒരു നിമിഷം പോലും ഗൃഹാതുരത്വം തോന്നാത്തവണ്ണം കരുതലും സ്നേഹവും സംരക്ഷണവും അനുഭവിച്ചറിയു മറ്റെങ്ങും ഇല്ലാത്തവിധം.

villa community campus

ഈ വ്യത്യസ്തമായ വാസസ്ഥലം തിരഞ്ഞെടുക്കും മുമ്പ് ഇവിടുത്തെ സൗകര്യങ്ങളും, സവിശേഷതകളും നേരിട്ട് അനുഭവിച്ചറിയാന്‍ നിങ്ങള്‍ താത്പര്യപ്പെടുന്നു എങ്കില്‍ ഒരാഴ്ച വരെ ഇവിടെ താമസിച്ചു വിലയിരുത്തുവാനുമുള്ള പ്രിത്യേക സൗകര്യവും ആവശ്യക്കാര്‍ക്കായ് ഒരുക്കിയിട്ടുണ്ട്.

ഗ്രേസ് ലാന്‍ഡിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: +91 9902272384

വെബ്സൈറ്റ്: http://gracelandfoundation.com