PVSindhu

മോഹന്‍ലാലും മമ്മൂട്ടിയുമല്ല; ദുല്‍ഖറാണ് തന്റെ പ്രിയനടനെന്ന് പിവി സിന്ധു

Entertainment

ദേശീയ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു യുവ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്റെ കടുത്ത ആരാധിക. മലയാള സിനിമയിലെ തന്റെ ഇഷ്ടതാരം ദുല്‍ഖര്‍ ആണെന്ന് പി.വി സിന്ധു പറഞ്ഞു. മാതൃഭൂമി ക്ലബ് എഫ്.എം ന് നല്‍കിയ അഭിമുഖത്തിലാണ് സിന്ധു തന്റെ പ്രിയനടനെക്കുറിച്ച് മനസ്സുതുറന്നത്. തെലുങ്കു സിനിമയിലെ തന്റെ ഇഷ്ടതാരങ്ങള്‍ പ്രഭാസും മഹേഷ് ബാബുവുമാണെന്ന് പറഞ്ഞ സിന്ധു മലയാളം ചിത്രങ്ങള്‍ കാണാറുണ്ടെന്നുംപറഞ്ഞു.

സമയം കിട്ടുമ്പോള്‍ നെറ്റ്ഫ്ലികിസിലും മറ്റും സിനിമകള്‍ കാണാറുണ്ട്. മലയാളം നന്നായി മനസ്സിലാവില്ലെങ്കിലും സബ് ടൈറ്റിലിന്റെ സഹായത്തോടെ കാണും. അവസാനമായി കണ്ട മലയാളം ചിത്രം ബാംഗ്ലൂര്‍ ഡെയ്സ് ആണ്.

ദുല്‍ഖറിനെ ഇഷ്ടമാണ്. ഓ.കെ കണ്‍മണിയും കണ്ടിരുന്നു-സിന്ധു വ്യക്തമാക്കി.