Dulquer Salman

ദുല്‍ഖര്‍ പാടി അദ്വൈതിനു വേണ്ടി…

Entertainment

കൊച്ചി: ജയസൂര്യയുടെ മകന്‍ അദ്വൈതിന്റെ സംവിധാനത്തിലൊരുങ്ങുന്ന വെബ് സീരിസാണ് ‘ഒരു സര്‍ബത്ത് കഥ’. അധികം വൈകാതെ തന്നെ വെബ് സീരിസ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കുട്ടി സംവിധായകന്‍.

ഇപ്പോള്‍ ഒരു സര്‍ബത്ത് കഥയ്ക്കു വേണ്ടി ദുല്‍ഖര്‍ സല്‍മാന്‍ ഗാനമാലപിച്ചിരിക്കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. മകന്റെ സംവിധാനമോഹങ്ങള്‍ക്കു പൂര്‍ണപിന്തുണയേകുന്ന ജയസൂര്യ തന്നെയാണ് ദുല്‍ഖറിനെ വെബ് സീരിസിന്റെ ഭാഗമാകാന്‍ ക്ഷണിച്ചതും. അദ്വൈതിന്റെ സ്വപ്‌നമാണിതെന്നും ദുല്‍ഖറിന് ഒരുപാട് നന്ദിയെന്നും താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

 

 

ലയ കൃഷ്ണരാജിന്റെ വരികള്‍ക്കാണ് ദുല്‍ഖര്‍ ജീവന്‍ നല്‍കിയിരിക്കുന്നത്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് കൃഷ്ണരാജാണ്. പാട്ട് ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന.