ലണ്ടന്‍: നദാല്‍ ഫെഡററെ വീഴ്ത്തി ജോകോവിച്ച് വിബിംള്‍ഡണ്‍ നേടി. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിംബിള്‍ഡണ്‍ സിംഗിള്‍സ് ഫൈനലായിരുന്നു ഞായറാഴ്ച നടന്നത്. നാല് മണിക്കൂര്‍ 55 മിനിറ്റ് നീണ്ടു നിന്നു മത്സരം. ടൈബ്രേക്കറിലേക്കു നീണ്ട ഒന്നാം സെറ്റ് ജോകോവിച്ച് സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റ് ഫെഡറര്‍ സ്വന്തമാക്കി. പക്ഷേ മൂന്നാം സെറ്റ് ജോകോവിച്ച് സ്വന്തമാക്കി. ഒന്നാം സെറ്റ് പോലെ ടൈബ്രേക്കറിലേക്കു നീങ്ങിയ മൂന്നാം സെറ്റ് മത്സരത്തില്‍ ജോകോവിച്ച് ലീഡ് നേടിക്കൊണ്ടാണു മൂന്നാം സെറ്റ് സ്വന്തമാക്കിയത്.
നാലാം സെറ്റ് ഫെഡറര്‍ നേടി. അഞ്ചാം സെറ്റില്‍ ഇരുവരും ഒപ്പത്തിനൊപ്പമായി. ഗെയിം പോയ്ന്റുകള്‍ 12-12ലെത്തിയതോടെ അഞ്ചാം സെറ്റും ടൈബ്രേക്കറിലേക്കു നീങ്ങി. ടൈബ്രേക്കറില്‍ ഫെഡററെ 7-3ന് ജോകോവിച്ച് കീഴടക്കി കപ്പ് നേടി.
